Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരുവിക്കര വിജയത്തിൽ അമിതാഹ്ലാദം വേണ്ട; തെറ്റുകൾ തിരുത്തി സർക്കാരും മുന്നണിയും മുന്നോട്ടു പോകണം: നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി വി എം സുധീരൻ

അരുവിക്കര വിജയത്തിൽ അമിതാഹ്ലാദം വേണ്ട; തെറ്റുകൾ തിരുത്തി സർക്കാരും മുന്നണിയും മുന്നോട്ടു പോകണം: നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി വി എം സുധീരൻ

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ അമിതാഹ്ലാദം വേണ്ടെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോരായ്മകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. അരുവിക്കരയിൽ വിജയിച്ചെങ്കിലും പാഠങ്ങൾ ക്രിയാത്മകമായി ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തി സർക്കാരും മുന്നണിയും മുന്നോട്ടു പോകുമെന്നും സുധീരൻ പറഞ്ഞു. കെ.കരുണാകരന്റെ 97ആം ജന്മദിനത്തോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധീരൻ.

കേരളത്തിൽ ബിജെപിക്ക് വോട്ടുനേടാനുള്ള സാഹചര്യം ഒരുക്കിയത് സിപിഐ(എം) ആണ്. ഇപ്പോഴത്തെ നില തുടർന്നാൽ സിപിഎമ്മിന് കേരളത്തിലും ബംഗാളിലെ അവസ്ഥ വരും. സി.പിഎമ്മിന്റെ അന്ധമായ കോൺഗ്രസ് വിരോധം വർഗീയ ശക്തികൾക്ക് ശക്തി പകരുകയായിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ സിപിഐ(എം) തയ്യാറാവുന്നില്ല. പാർട്ടിയുടെ ജനകീയ അടിത്തറ തകർന്നു പോയെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിജയത്തിൽ അമിതാഹ്ലാദം വേണ്ടെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. അരുവിക്കരയിലെ ജയം ഇനിയും ആവർത്തിക്കണമെങ്കിൽ മുന്നണി താഴേത്തട്ടിലെ സംഘടനാസംവിധാനം ശക്തിപ്പെടുത്തണമെന്ന് കെ.മുരളീധരൻ പറഞ്ഞു. വിജയത്തിൽ അമിതാഹ്ലാദം വേണ്ട. ഉപതിരഞ്ഞെടുപ്പായതുകൊണ്ടാണ് എല്ലാ നേതാക്കൾക്കും അരുവിക്കരയിലെത്തി പ്രവർത്തിക്കാൻ കഴിഞ്ഞത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അത് സാധിക്കില്ലെന്നും കെ.മുരളീധരൻ ഓർമപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP