Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിദ്ദിഖിനെതിരെ നിരവധി പരാതികളുണ്ട്; രാജിവെക്കാൻ കെപിസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് വി എം സുധീരൻ

സിദ്ദിഖിനെതിരെ നിരവധി പരാതികളുണ്ട്; രാജിവെക്കാൻ കെപിസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് വി എം സുധീരൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ടി.സിദ്ദിഖിനെ കുറിച്ച് നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു കൊണ്ടുള്ള സിദ്ദിഖിന്റെ കത്ത് കിട്ടിയാലുടൻ സ്വീകരിക്കും. സിദ്ദിഖിനോട് രാജി വയ്ക്കാൻ കെപിസിസി ആവശ്യപ്പെട്ടിട്ടില്ലെന്നും സുധീരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

രാജി സ്വീകരിക്കണമെന്ന് സിദ്ദിഖ് നിർബന്ധപൂർവം ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദിഖിനെതിരായ പരാതികളെ കുറിച്ച് പാർട്ടി പരിശോധിക്കും. രാഹുൽ ഗാന്ധിയുടെ റാലിയുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗത്തെ ഒഴിവാക്കി എന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കും. മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ നടപടി എടുക്കും. 27ലെ രാഹുലിന്റെ റാലി വിജയിപ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും സുധീരൻ പറഞ്ഞു.

മുൻഭാര്യ നസീമ നൽകിയ ഗാർഹികപീഡന കേസിന്റെ പശ്ചാത്തലത്തിലാണ് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം അഡ്വ. ടി. സിദ്ദിഖ് രാജിവച്ചത്. സത്യം തെളിയുന്നതു വരെ മാറിനിൽക്കാനാണ് തീരുമാനമെന്നു സിദ്ദിഖ് മാദ്ധ്യമങ്ങളെ അറിയിച്ചു. തനിക്കെതിരെ ഉയർന്ന പരാതികൾ വ്യാജമാണ്. പുകമറ സൃഷ്ടിച്ച് സത്യം മൂടിവെക്കാനാകില്ല. പാർട്ടിയാണ് തന്റെ വികാരം. സാധാരണ പ്രവർത്തകനായി തുടരും. കള്ളക്കേസുണ്ടാക്കി ചില കോൺഗ്രസ് നേതാക്കൾ തന്നെ വേട്ടയാടുന്നു. സിപിഎമ്മിനെ കൂട്ടുപിടിച്ചാണ് പ്രചാരണങ്ങൾ നടത്തുന്നത്. നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു. ആരോപണങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നത്. തനിക്കെതിരായ ആരോപണത്തിൽ നിന്ന് മുക്തനാകും വരെ ഔദ്യോഗിക പദവികളിൽ തുടരില്ലെന്നം രാജിവച്ച ശേഷം സിദ്ദിഖ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP