Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാറ്റൂർ ഭൂമിയിടപാടിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് വി എസ്; ബാലകൃഷ്ണ പിള്ളയുമായി ഒന്നിച്ചു പോകില്ലെന്നും പ്രതിപക്ഷ നേതാവ്

പാറ്റൂർ ഭൂമിയിടപാടിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് വി എസ്; ബാലകൃഷ്ണ പിള്ളയുമായി ഒന്നിച്ചു പോകില്ലെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പാറ്റൂർ ഭൂമിയിടപാട് കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. കേസിൽ മുഖ്യമന്ത്രിയെ പ്രതിചേർത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. അഴിമതി നടന്നത് മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അറിവോടെയാണ്.

31 കോടിയുടെ അഴിമതിയാണ് പാറ്റൂർ ഭൂമിയിടപാടിൽ നടന്നത്. അന്വേഷണത്തിൽ കുറ്റകരമായ അനാസ്ഥ കാണിച്ച വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിനെതിരേയും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മന്ത്രിമാർ കോഴപ്പണം എണ്ണുന്നതിന്റെ തിരക്കിലാണ്. ആർ ബാലകൃഷ്ണപിള്ളയെ കോടതി ശിക്ഷിച്ചത് അഴിമതി കേസിൽ തന്നെയാണ്. തന്നെ അഴിമതി കേസിൽ ശിക്ഷിച്ചിട്ടില്ലെന്ന ബാലകൃഷ്ണപിള്ളയുടെ വാദം തള്ളിയായിരുന്നു വി എസിന്റെ പ്രസ്താവന. പിള്ളയുമായി ഒന്നിച്ച് പോകില്ല. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിൽ വരട്ടെ. അപ്പോൾ കാണാമെന്നും വി എസ് പറഞ്ഞു.

നേരത്തെ ബാലകൃഷ്ണപിള്ളയ്ക്ക് പിന്തുണയുമായി വി എസ് രംഗത്തെത്തിയിരുന്നു. അഴിമതിക്കെതിരെ നിൽക്കുന്നിടത്തോളം പിള്ളയെ പിന്തുണയ്ക്കുമെന്നായിരുന്നു വി.എസിന്റെ പ്രസ്താവന. എന്നാൽ ഇത് തള്ളിയാണ് ഇപ്പോൾ വി എസിന്റെ പ്രസ്താവന വന്നത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാൻ സലിം രാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പുകേസിൽ അന്വേഷണം ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. വ്യാജ തണ്ടപ്പേരുണ്ടാക്കിയതിന് തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സലിംരാജ് പ്രതിയായ കടകംപള്ളി-കളമശ്ശേരി ഭൂമിതട്ടിപ്പ് കേസുകളുടെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സിബിഐ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. നേരത്തെ കോടതി അനുവദിച്ച സമയം ഈ മാസം 18ന് തീർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ആറുമാസം കൂടി അനുവദിച്ചത്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP