Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിണറായിക്കൊപ്പം മത്സരിക്കാനില്ലെന്ന വാർത്ത നിഷേധിച്ച് വി എസ്; അടിസ്ഥാന രഹിതമായ വാർത്ത പാർട്ടിയുടെ ശത്രുക്കളെ സഹായിക്കാനെന്ന് മറുപടി; എൽഡിഎഫും പാർട്ടിയും ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും

പിണറായിക്കൊപ്പം മത്സരിക്കാനില്ലെന്ന വാർത്ത നിഷേധിച്ച് വി എസ്; അടിസ്ഥാന രഹിതമായ വാർത്ത പാർട്ടിയുടെ ശത്രുക്കളെ സഹായിക്കാനെന്ന് മറുപടി; എൽഡിഎഫും പാർട്ടിയും ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും

തിരുവനന്തപുരം: പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുകയാണെങ്കിൽ താൻ മത്സരിക്കാൻ ഇല്ലെന്ന വിധത്തിൽ വന്ന വാർത്തകളെ തള്ളി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. വി എസ് മൽസരിക്കാൻ ഇല്ലെന്ന കാര്യം സിപിഐ എം കേന്ദ്ര നേതൃത്വത്തെ താൻ അറിയിക്കുമെന്ന രീതിയിൽ ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്നാന്ന് വി എസ് വ്യക്തമാക്കിയത്.

ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലാത്ത ഇത്തരമൊരു അവാസ്തവം പ്രകടിപ്പിക്കുന്നത് ബോധപൂർവ്വം പാർട്ടി ശത്രുക്കളെ സഹായിക്കാൻ വേണ്ടിയാൺണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർട്ടിയും, എൽഡിഎഫും ഒറ്റക്കെട്ടായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുകയും വമ്പിച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് അധികാരത്തിൽ വരികയും ചെയ്യുമെന്നും വി എസ് പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ മത്സരിക്കുകയാണെങ്കിൽ താൻ മത്സരിക്കാനില്ല എന്ന നിലപാട് വി എസ് അച്യുതാനന്ദൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചേക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വിഎസും പിണറായിയും ഒന്നിച്ച് മത്സരരംഗത്തുണ്ടാവുമോ എന്ന വിഷയത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. രണ്ടു പേരും മത്സരിക്കട്ടെ എന്നാണ് പിബി തീരുമാനമെങ്കിൽ താൻ മാറി നിൽക്കാം എന്ന അഭിപ്രായം വി എസ്, കേന്ദ്രനേതാക്കളെ അറിയിച്ചേക്കും. രണ്ടു പേരും മത്സരിച്ചാൽ സ്വാഭാവികമായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാകും. മാത്രമല്ല ലാവലിൻ ഉൾപ്പടെയുള്ള കേസുകളിൽ വി എസ് നിലപാടു മാറ്റേണ്ടി വരും. അങ്ങനെയെങ്കിൽ മാറി നിൽക്കാം എന്ന് വി എസ് യെച്ചൂരിയെ അറിയിക്കുമെന്നാണ് സൂചന എന്നായിരുന്നു റിപ്പോർട്ട്.

പിണറായിക്കൊപ്പം മത്സരിക്കുന്നതിൽ മാത്രമാകും വിഎസിന്റെ എതിർപ്പെന്നും കോടിയേരിയാണെങ്കിൽ എതിർക്കില്ലെന്നുമാണ് സൂചന. കേരളത്തിൽ ഇക്കുറി വിജയിച്ചേ മതിയാവൂ എന്നതിനാൽ വിഎസിന്റെ ഈ നിലപാട് കേന്ദ്ര നേതാക്കൾക്ക് പ്രതിസന്ധിയുണ്ടാക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തിരുന്നു. ഇതാണ് വി എസ് ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP