Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതത്തെ കരുവാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാൻ നേതാക്കളുടെ ശ്രമം; ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി ഒതുക്കാനും നീക്കം: ചതയദിനാഘോഷ വേദിയിൽ വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് വി എസ്

മതത്തെ കരുവാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാൻ നേതാക്കളുടെ ശ്രമം; ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി ഒതുക്കാനും നീക്കം: ചതയദിനാഘോഷ വേദിയിൽ വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് വി എസ്

ആലപ്പുഴ: ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. മതസ്പർദ്ധ വളർത്താൻ ലക്ഷ്യമിട്ടാണ് ചില രാഷ്ട്രീയ നേതാക്കളും സമുദായ സംഘടനാ നേതാക്കളും ശ്രമിക്കുന്നതെന്നും വി എസ് കുറ്റപ്പെടുത്തി.

ഗുരുവിനെ തെറ്റായി അവതരിപ്പിക്കുന്നതിനു കാരണക്കാർ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ തലപ്പത്തുള്ളവരാണ്. മതത്തെ ഉപയോഗിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം കേരളത്തിൽ കൊണ്ടുപിടിച്ച് നടക്കുകയാണെന്നും വി എസ് പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെന രൂക്ഷമായി വിമർശിച്ചായിരുന്നു വി എസിന്റെ പ്രസംഗം. ആലപ്പുഴ മാമ്പുഴക്കരിയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ തമ്മിലടിപ്പിക്കാനും അവരുടെ രക്തം നക്കിക്കുടിക്കാനും ചില രാഷ്ട്രീയ നേതാക്കളും ജാതിമത പ്രസ്ഥാനങ്ങളെ നയിക്കുന്നവരും ശ്രമിക്കുകയാണ്. ഇക്കൂട്ടത്തിൽ ചിലർ ശ്രീനാരായണ ഗുരുവിന്റെ പേരും ദുരുപയോഗം ചെയ്യുന്നുണ്ട്. ശ്രീനാരായണ ഗുരുവിനെ ഈഴവഗുരുവായി തരംതാഴ്‌ത്താനും സ്വകാര്യ സ്വത്താക്കാനുമുള്ള ശ്രമം ഗൗരവമായി കാണണമെന്നും വി എസ്. കൂട്ടിച്ചേർത്തു.

പരിപാടിയിൽ പങ്കെടുക്കേണ്ട വെള്ളാപ്പള്ളി നടേശൻ മാമ്പുഴക്കരയിൽ എത്തിയിരുന്നില്ല. വെള്ളാപ്പള്ളി വന്നില്ലെങ്കിൽ പരിപാടി ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷ നേതാവിനെ അനുവദിക്കില്ലെന്ന നിലപാടിൽ വെള്ളാപ്പള്ളി വിഭാഗവും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ അവസാന നിമിഷം മാത്രമാണ് ചടങ്ങിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു ഇവരുടെ ആരോപണം. മുൻകൂട്ടി നിശ്ചയിച്ച മറ്റു പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാനാകില്ലന്ന് വെള്ളാപ്പള്ളി സംഘാടകരെ അറിയിച്ചിരുന്നു.

വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കാതെ പരിപാടി നടത്താനായിരുന്നു ആദ്യം പദ്ധതിയെങ്കിലും എതിർപ്പിനെ തുടർന്ന് അവസാനനിമിഷം വെള്ളാപ്പള്ളിയെ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണു റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP