Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാബിനറ്റ് പദവിയോടു വി എസിന് എതിർപ്പില്ല; മന്ത്രിസഭ തീരുമാനിക്കുന്ന ചുമതല ഏറ്റെടുക്കുമെന്നു റിപ്പോർട്ട്; ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായേക്കും

ക്യാബിനറ്റ് പദവിയോടു വി എസിന് എതിർപ്പില്ല; മന്ത്രിസഭ തീരുമാനിക്കുന്ന ചുമതല ഏറ്റെടുക്കുമെന്നു റിപ്പോർട്ട്; ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായേക്കും

തിരുവനന്തപുരം: മുതിർന്ന സിപിഐ(എം) നേതാവ് വി എസ് അച്യുതാനന്ദനു ക്യാബിനറ്റ് പദവി നൽകിയേക്കുമെന്നു സൂചന. പദവി ലഭിക്കുന്നതിനോടു വി എസിന് എതിർപ്പില്ലെന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്.

നേരത്തെ ഇക്കാര്യത്തിൽ വി എസ് എതിർപ്പ് അറിയിച്ചിരുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. മന്ത്രിസഭ തീരുമാനിക്കുന്ന പദവി വി എസ് ഏറ്റെടുക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി വി എസിനെ നിയമിക്കുമെന്നും സൂചനയുണ്ട്. ഭരണപരിഷ്‌കാര കമ്മിഷൻ രൂപീകരിക്കാനും അതിന്റെ അധ്യക്ഷനായി കാബിനറ്റ് റാങ്കോടെ വിഎസിനെ നിയമിക്കാനും പിബിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും നേരത്തെതന്നെ ധാരണയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP