Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസിന് വീട്ടിൽ കൊണ്ടുപോയി പണം കൊടുത്തിട്ടുണ്ട്; സ്വന്തം വീട്ടിലെ അഴിമതി വി എസ് അവസാനിപ്പിക്കണമെന്നും വെള്ളാപ്പള്ളി; ആരോപണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളുമെന്നു പ്രതിപക്ഷ നേതാവ്

വി എസിന് വീട്ടിൽ കൊണ്ടുപോയി പണം കൊടുത്തിട്ടുണ്ട്; സ്വന്തം വീട്ടിലെ അഴിമതി വി എസ് അവസാനിപ്പിക്കണമെന്നും വെള്ളാപ്പള്ളി; ആരോപണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളുമെന്നു പ്രതിപക്ഷ നേതാവ്

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ വീട്ടിൽ പോയി പണം കൊടുത്തിട്ടുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണം. അതേസമയം, വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

സ്വന്തം വീട്ടിലെ അഴിമതി വി എസ് അച്യുതാനന്ദൻ ആദ്യം അവസാനിപ്പിക്കണമെന്നാണു വെള്ളാപ്പള്ളി പറഞ്ഞത്. താൻ വീട്ടിൽ കൊണ്ടുപോയി പണം കൊടുത്തിട്ടുണ്ട്.

കൂടെ നിൽക്കുന്ന എംഎ‍ൽഎ.മാർക്കുവേണ്ടിയാണ് വി എസ് പണം ആവശ്യപ്പെട്ടത്. രസീത് പോലും ഇല്ലാതെ വാങ്ങിയ ഈ തുകയെങ്ങനെ സംഭാവനയാവും. പോരാത്തതിന് കൂടെ നിൽക്കുന്നവർക്കുവേണ്ടി വി എസ് ജോലിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്താണ് വി എസ് ടി.കെ. പളനിക്കെതിരെ നീക്കം നടത്തിയത്. ഇങ്ങനെ വി എസ്. ആവശ്യപ്പെട്ട വ്യക്തിക്ക് ജോലി നൽകുകയും ചെയ്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

തെരുവിലുള്ളവർ ചോദിക്കുമ്പോൾ കണക്കു പറയാൻ അവരുടെ ചെലവിലല്ല കഴിയുന്നതെന്നും വി എസ് ഉയർത്തിയ അഴിമതി ആരോപണത്തിനു മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു.

ചില സവർണർ എഴുതി കൊടുക്കുന്നത് വായിക്കുകയാണ് വി എസ് ചെയ്യുന്നത്. വേറെ ആരെയും കിട്ടാത്തതു കൊണ്ടാണ് വി എസ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപിയുടെ കണക്കുകൾ വി എസ് അന്വേഷിക്കേണ്ട. കോടിയേരി ബാലകൃഷ്ണൻ നമ്പ്യാരാണെന്നും നമ്പ്യാന്മാർ എസ്എൻഡിപിയുടെ കണക്കന്വേഷിക്കുന്നതെന്തിനാണെന്നും വെള്ളാപ്പള്ളി ചോദിച്ചു. സിപിഎമ്മിന്റെ കണക്കന്വേഷിക്കാൻ എസ്എൻഡിപി വരാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻ ട്രസ്റ്റിൽ അംഗമായാൽ കണക്ക് ബോധ്യപ്പെടുത്താം. കാൽ കാശുമുടക്കാതെ കണക്കു ചോദിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപിയെ ഇടതുപക്ഷത്തിന് വേണ്ടാതായത് അരുവിക്കര തെരഞ്ഞെടുപ്പ് തോറ്റതുമുതലാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യവുമായി ബന്ധപ്പെട്ട് എൻഎസ്എസിനെയും കടന്നാക്രമിച്ചു.

അതിനിടെ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെയും ജനം അവജ്ഞയോടെ തള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. അത് വെള്ളാപ്പള്ളിക്ക് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസിലാകുമെന്നും വി എസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP