Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംവരണവിരുദ്ധതയുടെ പിന്നിൽ പ്രതിലോമ രാഷ്ട്രീയം; സ്വകാര്യ സ്ഥാപനങ്ങളിലും ജാതിസംവരണം വേണം: നിലപാടു വ്യക്തമാക്കി വി ടി ബൽറാം

സംവരണവിരുദ്ധതയുടെ പിന്നിൽ പ്രതിലോമ രാഷ്ട്രീയം; സ്വകാര്യ സ്ഥാപനങ്ങളിലും ജാതിസംവരണം വേണം: നിലപാടു വ്യക്തമാക്കി വി ടി ബൽറാം

തിരുവനന്തപുരം: പൊതുമേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിലും ജാതി സംവരണം ഏർപ്പെടുത്തണമെന്ന് വി ടി ബൽറാം എംഎൽഎ. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ജാതി സംവരണത്തെ അനുകൂലിച്ച് ബൽറാമിന്റെ പ്രസ്താവന പ്രത്യക്ഷപ്പെട്ടത്.

ജാതി സംവരണം തുടരണമെന്നും അത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നുമാണ് ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. സംവരണ വിരുദ്ധതയുടെ പിന്നിലെ പ്രതിലോമ രാഷ്ട്രീയത്തേയും തുറന്നുകാട്ടിക്കൊണ്ടുള്ള പോസിറ്റീവായ ബദൽ പ്രചരണങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങൾ തന്നെയാണ് നല്ലതെന്ന് ബൽറാം പറയുന്നു.

ഗുജറാത്തിലെ പട്ടേൽ വിഭാഗക്കാരുടെ സംവരണ സമരം അക്രമാസക്തമായി കത്തിപ്പടരുകയും സംവരണ വിരുദ്ധ ചർച്ചകൾ സോഷ്യൽ മീഡിയയിൽ കൊഴുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബൽറാമിന്റെ പോസ്റ്റ് എത്തിയത്. സംവരണം തൊഴിൽദാന പദ്ധതിയോ ദാരിദ്യ നിർമ്മാർജന പദ്ധതിയോ അല്ല, അധികാര പങ്കാളിത്തത്തിന്റെ വിഷയമാണ്. സംവരണം കൊണ്ട് സംവരണേതര വിഭാഗങ്ങൾക്ക് നഷ്ടമുണ്ടാകുന്നില്ല. സംവരണം തെറ്റു തിരുത്തൽ നടപടിയാണെന്നും ബൽറാം പറയുന്നു.

ആയിരക്കണക്കിനു വർഷങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട അസമത്വം പൂർണമായി പരിഹരിക്കാൻ അമ്പതോ അറുപതോ വർഷം ഒരുപക്ഷേ അപര്യാപ്തമായിരിക്കും. ഇത്രയും കാലം സംവരണം നൽകിയിട്ടും പൂർണ പ്രയോജനം ലഭിച്ചില്ലെന്ന മട്ടിൽ ചിലർ ഉന്നയിക്കുന്ന ആക്ഷേപമാണ് സംവരണം ഇനിയും തുടരണമെന്നതിനും കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്നതിനുമുള്ള തന്റെ ആവശ്യത്തിനുള്ള ന്യായീകരണമെന്നും ബൽറാം പറഞ്ഞു.

സംവരണം എടുത്തുകളഞ്ഞാലും എല്ലാ വിഭാഗങ്ങൾക്കും അവരവരുടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം സ്വാഭാവികമായിത്തന്നെ ലഭിക്കുമെന്ന സാഹചര്യം വരാത്തിടത്തോളം സംവരണം തുടരുക തന്നെ വേണം. ജാതി സംവരണത്തിനു ബദലായി പലരും ഉയർത്തിക്കാട്ടുന്ന സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം യാഥാർത്ഥ്യബോധമില്ലാത്തതും അപ്രായോഗികവുമാണ്. സംവരണം മെറിറ്റിനെ ഒരുതരത്തിലും അട്ടിമറിക്കുന്നില്ല എന്ന് മാത്രമല്ല, മെറിറ്റ് എന്ന സങ്കൽപ്പത്തെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെയും സമഗ്രമായും നോക്കിക്കാണുന്നു എന്നതാണു വാസ്തവമെന്നും ബൽറാം പറയുന്നു.

ഈയിടെ അന്താരാഷ്ട്ര യുവജന ദിനത്തിൽ പ്രശസ്ത മാന്ത്രികൻ ശ്രീ. ഗോപിനാഥ്‌ മുതുകാടിന്റെ നേതൃത്ത്വത്തിലുള്ള കഴക്കൂട്ടം മാജിക്‌ ...

Posted by VT Balram on Friday, 28 August 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP