Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലസ്ടുവിൽ ഒരു അഴിമതിയും ഇല്ല; ചോദിച്ചതെല്ലാം ഞങ്ങൾക്ക് തന്നു: ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി

പ്ലസ്ടുവിൽ ഒരു അഴിമതിയും ഇല്ല; ചോദിച്ചതെല്ലാം ഞങ്ങൾക്ക് തന്നു: ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി

ചേർത്തല: പ്ലസ് ടു വിഷയത്തിൽ സർക്കാരിന് പൂർണ പിന്തുണയുമായി എസ്എൻഡിപി രംഗത്ത്. പ്ലസ് ടു അനുവദിച്ചതിൽ ഒരു രൂപയുടെ അഴിമതി പോലും നടന്നിട്ടില്ല. ആരോപണം ആർക്കും ഉന്നയിക്കാമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിഷയത്തിൽ സർക്കാരിനും വിദ്യാഭ്യാസമന്ത്രിക്കും പൂർണ പിന്തുണ നൽകുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. ബാർ വിഷയത്തിൽ സുധീരന്റെ നിലപാട് യാഥാർത്ഥ്യം മനസിലാക്കാതെയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് എസ്എൻഡിപി യോഗം മുൻ അസിസ്റ്റന്റ് സെക്രട്ടറി കിളിമാനൂർ ചന്ദ്രബാബു വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. വെള്ളാപ്പള്ളി 500 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു കിളിമാനൂർ ചന്ദ്രബാബുവിന്റെ ആരോപണം. എന്നാൽ തനിക്കെതിരായ ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തുമെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ഭരിക്കുന്നവർക്കെതിരേ ആരോപണങ്ങൾ സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വിഷയത്തിൽ ചില ട്രസ്റ്റ് അംഗങ്ങൾ വിശദീകരണം തേടിയതിന് എല്ലാവർക്കും മറുപടി പറയുന്ന തറ സംസ്‌കാരമല്ല തന്റേതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP