Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പള്ളികൾ ഡിസ്റ്റിലറികളായി പ്രവർത്തിക്കുന്നു; കുർബാനയുടെ പേരിൽ ഉൽപാദിപ്പിക്കുന്ന വീഞ്ഞ് സഭ പുറത്തും വിൽക്കുന്നു; പള്ളിക്കെതിരെ കടുത്ത നിലപാടുമായി വെള്ളാപ്പള്ളി

പള്ളികൾ ഡിസ്റ്റിലറികളായി പ്രവർത്തിക്കുന്നു; കുർബാനയുടെ പേരിൽ ഉൽപാദിപ്പിക്കുന്ന വീഞ്ഞ് സഭ പുറത്തും വിൽക്കുന്നു; പള്ളിക്കെതിരെ കടുത്ത നിലപാടുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം: ക്രൈസ്തവ സഭകൾക്കെതിരെ ആഞ്ഞടിച്ച് വീണ്ടും വെള്ളാപ്പള്ളി നടേശൻ രംഗത്ത്. പള്ളികൾ ഡിസ്റ്റിലറികളായി പ്രവർത്തിക്കുന്നുവെന്നും കുർബാനയുടെ പേരിൽ ഉൽപാദിപ്പിക്കുന്ന വീഞ്ഞ് സഭ പുറത്തും വിൽക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് വെള്ളാപ്പള്ളി നടേശൻ ക്രൈസ്തവ സഭയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ചത്. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പോഴനാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

24 ഡിസ്റ്റിലറികളാണ് സഭയ്ക്കു കീഴിലുള്ളത്. കുർബാനയ്ക്ക് ഒരു തുള്ളി വീതം വിശ്വാസികൾക്ക് കൊടുക്കാനാണെങ്കിൽ എന്തിനാണ് ഇത്രയും എണ്ണം. വൈൻ പുറത്ത് വിൽക്കുന്ന പരിപാടിയും സഭകൾക്കുണ്ട്. 312 ബാറുകൾ എങ്ങനെ പൂട്ടാതിരിക്കാം എന്നാണ് സഭ ആലോചിക്കുന്നതെന്നും ചാനൽ അഭിമുഖത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.

മദ്യം വേണ്ടെന്നു പറയുന്നവർ ആദ്യം സ്വന്തം അനുയായികളെ ബോധവൽക്കരിക്കണമെന്ന് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. മദ്യം വേണ്ടെന്നു പറയുന്നവർ വൈനും വേണ്ടെന്നു പറയാൻ തയ്യാറാകണം. ആരാധനാലയങ്ങളിലെ വൈൻ വില്പനയും നിരോധിക്കണം. വെഞ്ചെരിപ്പിനും മറ്റു ചടങ്ങുകളിലും പങ്കെടുക്കില്ലെന്നു പറയണം. ചിലരുടെ സ്ഥാപിത താൽപര്യങ്ങളാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിൽ. എല്ലാവരും മദ്യനിരോധനത്തിന്റെ വക്താക്കളായി ബിഷപ്പുമാരുടെ കൈയടി വാങ്ങിയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

അതേസമയം വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. മറുപടി കൊടുക്കാനുള്ള യോഗ്യത വെള്ളാപ്പള്ളിക്കില്ലെന്ന് കെസിബിസി മദ്യവിരുദ്ധസമിതി വക്താവ് ഫാദർ ടി ജെ ആന്റണി പറഞ്ഞു.

മദ്യം നിരോധിക്കുകയാണെങ്കിൽ പള്ളികളിൽ വീഞ്ഞും നിരോധിക്കണമെന്ന് നേരത്തെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ക്രൈസ്തവ സഭകൾ ഉയർത്തിയത്. കുർബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായാണെന്നും ലോകാവസാനംവരെ ഇത് തുടരുമെന്നും ക്രൈസ്തവ സഭകൾ പറഞ്ഞു. അതിനിടെ ക്രൈസ്തവ സഭകളുടെ പക്കൽ വീഞ്ഞ് നിർമ്മിക്കാൻ 23 ലൈസൻസുള്ള വാർത്തയും പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP