Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസ് പിണറായിയുടെ ശിഖണ്ഡി; പാർട്ടിക്കുപോലും വേണ്ടാത്ത നികൃഷ്ട ജീവിയാണു സുധീരനെന്നും വെള്ളാപ്പള്ളി നടേശൻ; നികൃഷ്ട ചെയ്തികൾ വെള്ളാപ്പള്ളിയുടേതെന്നു സുധീരന്റെ മറുപടി

വി എസ് പിണറായിയുടെ ശിഖണ്ഡി; പാർട്ടിക്കുപോലും വേണ്ടാത്ത നികൃഷ്ട ജീവിയാണു സുധീരനെന്നും വെള്ളാപ്പള്ളി നടേശൻ; നികൃഷ്ട ചെയ്തികൾ വെള്ളാപ്പള്ളിയുടേതെന്നു സുധീരന്റെ മറുപടി

അടിമാലി: പ്രതിപക്ഷ നേതാവു വി എസ് അച്യുതാനന്ദൻ പിണറായി വിജയന്റെ ശിഖണ്ഡിയാണെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാർട്ടിക്കു പോലും വേണ്ടാത്ത നികൃഷ്ട ജീവിയാണു കെപിസിസി പ്രസിഡന്റ് വി എം സുധീരനെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

അടിമാലിയിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവെയാണ് ഇടതു വലതുമുന്നണികളിലെ പ്രമുഖ നേതാക്കൾക്കെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചത്.

വി എസിനെ പോരുകോഴിയാക്കി ഈഴവരെ വീഴ്‌ത്താനാണ് സിപിഐ.എം നീക്കം. അധികാരത്തിലെത്താൻ വേണ്ടി സിപിഐ.എം. എന്തും ചെയ്യും. വി എസിനെ ശിഖണ്ഡിയാക്കി പിണറായി യുദ്ധം ചെയ്യുകയാണ്. ഈഴവനെ തകർക്കാൻ പിണറായിയും അച്യുതാനന്ദനും ഒന്നിച്ചെത്തുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

സിപിഐ.എം നേതൃത്വത്തിന്റെ ശത്രുവായ അച്യുതാനന്ദനെ തന്നെ തെറി പറയാൻ വേണ്ടി മാത്രം നേതൃത്വം ഇറക്കിവിട്ടിരിക്കുകയാണ്. ഈഴവർക്ക് മാത്രം ജാതി പറയാൻ പറ്റില്ല, ബാക്കി എല്ലാവർക്കും ആകാമെന്നാണ് എല്ലാവരുടേയും നിലപാട്. മുസ്ലിം ലീഗ് ഒരു സമുദായത്തിന്റെ മാത്രം പാർട്ടിയാണ്. ക്രിസ്ത്യാനികളുടെ മാത്രം പാർട്ടിയാണ് കേരള കോൺഗ്രസ്. ഇപ്പോൾ കാന്തപുരം പാർട്ടിയുണ്ടാക്കാൻ പോകുന്നു. തൃശൂർ ബിഷപ്പിന്റെ നേതൃത്വത്തിൽ കത്തോലിക്കാ കോൺഗ്രസ് ഉണ്ടാക്കാനും പോകുന്നു. ആർക്കും പരാതി ഇല്ല, ഈഴവൻ മാത്രം ജാതി പറയാൻ പാടില്ല. ഇത് എവിടുത്തെ നിയമമാണെന്നും വെള്ളാപ്പള്ളി ചോദിച്ചു.

കമ്യൂണിസ്റ്റ് പാർട്ടി പത്രമായ ദേശാഭിമാനിയുടെ കഴിഞ്ഞ വർഷത്തെ ഗുരു സമാധി ദിന പേപ്പറും ഈ വർഷത്തെ പേപ്പറും എടുത്ത് നോക്കിയാൽ യഥാർഥ കാര്യം അറിയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ഇപ്പോൾ ദേശാഭിമാനിയിൽ ദിവസവും ഗുരുവാണ്. ഗുരുവില്ലാത്ത ദിവസമില്ല. ഈ പൊളിറ്റ് ബ്യൂറോ മെമ്പർമാർ എന്നാണ് ഗുരു സമാധിയിൽ പോകാൻ തുടങ്ങിയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

നികൃഷ്ട ചെയ്തികൾ വെള്ളാപ്പള്ളിയുടേതെന്നു സുധീരൻ

തിരുവനന്തപുരം: നികൃഷ്ട ചെയ്തികൾ കാട്ടുന്ന വ്യക്തി വെള്ളാപ്പള്ളി നടേശനാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. പാർട്ടിക്കുപോലും വേണ്ടാത്ത നികൃഷ്ട ജീവിയാണു സുധീരനെന്നു വെള്ളാപ്പള്ളി പരിഹസിച്ചതിനു മറുപടി പറയുകയായിരുന്നു സുധീരൻ.

എസ്എൻഡിപിയെ സംഘപരിവാർ ധർമ പരിപാലന യോഗമാക്കി മാറ്റുകയാണു വെള്ളാപ്പള്ളി നടേശനെന്നു സുധീരൻ പറഞ്ഞു. ബിജെപിയുടെ കേരളത്തിലെ വർഗീയ ഏജന്റാകാൻ എസ്എൻഡിപി ശ്രമിക്കുകയാണ്. നികൃഷ്ടമായ പ്രവർത്തികൾ ചെയ്യുന്ന ആളാണു വെള്ളാപ്പള്ളി. നികൃഷ്ട ജീവിയെന്ന പദം അദ്ദേഹത്തിനാണു ചേരുന്നത്. സ്വന്തം പട്ടം വെള്ളാപ്പള്ളി മറ്റുള്ളവർക്ക് നൽകരുതെന്നും സുധീരൻ പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP