Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇനി നന്നായി ആലോചിച്ച ശേഷം മാത്രമേ നേതാക്കൾക്കു വേദി നൽകൂ; എസ്എൻഡിപിയുടെ ലക്ഷ്യം ബിജെപിയും കോൺഗ്രസും ഇല്ലാത്ത മുന്നണി: വി എസിന്റെ ഷോക്ക് ട്രീറ്റ്‌മെന്റിൽ പാഠം പഠിച്ച വെള്ളാപ്പള്ളി പറയുന്നത് ഇങ്ങനെ

ഇനി നന്നായി ആലോചിച്ച ശേഷം മാത്രമേ നേതാക്കൾക്കു വേദി നൽകൂ; എസ്എൻഡിപിയുടെ ലക്ഷ്യം ബിജെപിയും കോൺഗ്രസും ഇല്ലാത്ത മുന്നണി: വി എസിന്റെ ഷോക്ക് ട്രീറ്റ്‌മെന്റിൽ പാഠം പഠിച്ച വെള്ളാപ്പള്ളി പറയുന്നത് ഇങ്ങനെ

ആലപ്പുഴ: ഒരു രാഷ്ട്രീയ കക്ഷിയുമായും കൂട്ടുചേരില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപി, കോൺഗ്രസ്, സിപിഐ(എം) എന്നീ പാർട്ടികൾക്ക് അതീതമായൊരു പാർട്ടിയെക്കുറിച്ചാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിനൊപ്പമാണ് എസ്എൻഡിപിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി എസ് അച്യുതാനന്ദൻ ചരിത്രം പഠിക്കണമെന്നും ശ്രീനാരായണ ഗുരുവിനെക്കുറിച്ചു കൂടുതൽ അറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപിയുടെ ബജറ്റ് സമ്മേളനത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകവെയാണ് വെള്ളാപ്പള്ളി ബിജെപിയുമായി കൂട്ടില്ലെന്നു പരാമർശിച്ചത്. നല്ലതുപോലെ ആലോചിച്ചതിനു ശേഷം മാത്രമേ ഇനി രാഷ്ട്രീയനേതാക്കൾക്ക് എസ്എൻഡിപിയുടെ വേദി നൽകുകയുള്ളൂ.

പിണറായിക്കു മുന്നിൽ നല്ലപിള്ള ചമയാനാണ് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ ശ്രമം. വി എസ് ചരിത്രം പഠിക്കണം. തീർത്ഥാടകനായിട്ട് ഒരു തവണയെങ്കിലും വി എസ് ശിവഗിരിയിൽ പോകണം. വർക്കല രാധാകൃഷ്ണൻ ഒഴികെയുള്ള സിപിഐ(എം) അംഗങ്ങൾക്ക് ശിവഗിരിയിൽ വിലക്കുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എകെജി സെന്ററിലെ സവർണരായ സഖാക്കന്മാർ എഴുതി നൽകുന്ന കുറിപ്പ് വായിക്കുക മാത്രമാണ് വി എസ് ചെയ്യുന്നത്. ആർക്കും വേണ്ടാത്ത ഒരു നേതാവായി വി എസ് മാറിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയെ അതിരൂക്ഷമായ ഭാഷയിൽ വി എസ് വിമർശിച്ചിരുന്നു. ഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ സംഘപരിവാർ ശക്തികളുടെ കാൽക്കീഴിൽ കാണിക്ക വയ്ക്കാനാണു ശ്രമം. ഇത് അനുവദിക്കാനാകില്ല. ജാതിവികാരത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഹിന്ദുത്വവും ജാതിവ്യവസ്ഥയുടെ ജീർണതകളെ കടപുഴക്കിയെറിഞ്ഞ ഗുരുദർശനവും തമ്മിൽ ഒരു കാലത്തും യോജിച്ചുപോകില്ല. ഇത് എസ്എൻഡിപി യോഗത്തിന്റെ ചരിത്രം തന്നെ നിഷേധിക്കലാവുമെന്നും വി എസ് ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP