Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീനാരായണ ഗുരു ഈഴവരുടെ ഗുരു തന്നെ; ജാതി നോക്കി മക്കളെ വിവാഹം കഴിപ്പിച്ചു വിട്ടയാളാണ് വി എസ്: പ്രതിപക്ഷ നേതാവിനു മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ

ശ്രീനാരായണ ഗുരു ഈഴവരുടെ ഗുരു തന്നെ; ജാതി നോക്കി മക്കളെ വിവാഹം കഴിപ്പിച്ചു വിട്ടയാളാണ് വി എസ്: പ്രതിപക്ഷ നേതാവിനു മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ശ്രീനാരായണ ഗുരുവിനെ ഈഴവരുടെ മാത്രം ഗുരുവാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആരോപണത്തിനു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മറുപടി. ശ്രീനാരായണ ഗുരു ഈഴവരുടെ ഗുരു തന്നെയാണെന്നും അതിൽ വി എസിന് അങ്കലാപ്പു വേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴ മാമ്പുഴക്കരിയിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണു വി എസ് വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ചത്. പരിപാടിയിൽ വെള്ളാപ്പള്ളി പങ്കെടുത്തിരുന്നില്ല.

ജനങ്ങളെ തമ്മിലടിപ്പിടിപ്പിച്ച് അവരുടെ രക്തം കുടിക്കാൻ ചില ജാതി മത നേതാക്കൾ ശ്രമിക്കുന്നുണ്ടെന്നും, ഇക്കൂട്ടരിൽ ചിലർ ശ്രീനാരായണ ഗുരുവിന്റെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നുമായിരുന്നു വി എസിന്റെ പരാമർശം.

ഇതിനെതിരെയാണ് വെള്ളാപ്പള്ളി ആഞ്ഞടിച്ചത്. കാലഘട്ടത്തിന് അനുസരിച്ച് മാറിയില്ലെങ്കിൽ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വി എസ് അച്യുതാനന്ദൻ ജാതി നോക്കിയാണ് കല്യാണം കഴിച്ചത്. ജാതിക്കെതിരാണെന്നു പറയുന്ന വി എസ് മക്കളുടെ ജാതി നോക്കിയാണ് വിവാഹം കഴിപ്പിച്ചുവിട്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന് പോകുന്നത് ക്രിസ്ത്യാനിയല്ല, ഈഴവനാണ്. ഗുരുവിനെ ബഹുമാനിക്കുന്നവരാണ്. ഈഴവന്റെ ഗുരുവാണ് ശ്രീനാരായണ ഗുരുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വെള്ളാപ്പള്ളി മാദ്ധ്യമങ്ങളെ കണ്ടത്. എസ്എൻഡിപിയുടെ ചതയ ദിനാഘോഷങ്ങളിൽ പങ്കെടുത്തതിന് പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രസ്താവന. അയിത്തത്തിന് എതിരെ പോരാടിയ ഗുരുദേവന്റെ ജന്മദിനത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് ഇവിടെ വന്നത്. സന്ദർശനത്തിന് രാഷ്ട്രീയ ഉദ്ദേശ്യങ്ങളില്ലെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP