Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊട്ടതിനെല്ലാം തുട്ട് വാങ്ങുന്ന യുഡിഎഫ് സർക്കാരിനെ തോൽപ്പിക്കാൻ പൂഞ്ഞാറിൽ പിസി ജോസഫിന് വോട്ട് രേഖപ്പെട്ടുത്തുക; ചതുഷ്‌കോണചൂടിൽ പൊരിയുന്ന ഗ്ലാമർ മണ്ഡലത്തിൽ ഒറ്റവരി പ്രസംഗവുമായി വി എസ്; ആശ്വാസം പിസി ജോർജിന്

തൊട്ടതിനെല്ലാം തുട്ട് വാങ്ങുന്ന യുഡിഎഫ് സർക്കാരിനെ തോൽപ്പിക്കാൻ പൂഞ്ഞാറിൽ പിസി ജോസഫിന് വോട്ട് രേഖപ്പെട്ടുത്തുക; ചതുഷ്‌കോണചൂടിൽ പൊരിയുന്ന ഗ്ലാമർ മണ്ഡലത്തിൽ ഒറ്റവരി പ്രസംഗവുമായി വി എസ്; ആശ്വാസം പിസി ജോർജിന്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തൊട്ടതിലെല്ലാം തുട്ട് വാങ്ങുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ പൂഞ്ഞാറിൽ പിസി ജോസഫിന് വോട്ട് രേഖപ്പെട്ടുത്തുക- കേരളത്തിലുടനീളം ഓടി നടന്ന് യുഡിഎഫ് സർക്കാരിനെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പൂഞ്ഞാറിലെത്തിയപ്പോൾ പറഞ്ഞത് ഒറ്റവരി മാത്രം. പൂഞ്ഞാറിൽ പിസി ജോർജിനെതിരെ വി എസ് എന്തെങ്കിലും പറയുമെന്ന് കരുതിയവർ ഇതോടെ നിരാശരായി. ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ വി എസ് നടത്തിയ പ്രസംഗം ഇടത് നേതാക്കളേയും ഞെട്ടിച്ചു. പൂഞ്ഞാറിൽ തനിക്ക് വോട്ട് ചെയ്യാനുള്ള പരോക്ഷാഹ്വാനമാണ് ഒറ്റ വരി പ്രസംഗത്തിലൂടെ വി എസ് നടത്തിയതെന്ന് പിസി ജോർജും പ്രതികരിച്ചു. ഇതോടെ പൂഞ്ഞാറിലെ വിഎസിന്റെ പ്രസംഗത്തിന് പുതു മാനവും വന്നു.

പൂഞ്ഞാറിൽ പിസി ജോർജ് ശക്തമായ പ്രചരണമാണ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് പൂഞ്ഞാറിൽ വിഎസിനെ പ്രസംഗിക്കാൻ കൊണ്ടുവന്നത്. ജനാധിപത്യ കേരളാ കോൺഗ്രസിന്റെ നിർബന്ധത്തെ തുടർന്നായിരുന്നു ഇത്. ഉടുമ്പൻചോല അടക്കമുള്ള മണ്ഡലങ്ങളിൽ എംഎം മണിക്ക് പോലും വീറോടെ വോട്ട് ചോദിച്ച വി എസ് പൂഞ്ഞാറിൽ ആഞ്ഞടിക്കുമെന്നായിരുന്നു കരുതിയിരുന്നു.  നാടകീയമായി ഒറ്റ വരി പ്രസംഗത്തിൽ കാര്യങ്ങൾ ഒതുക്കി. പിസി ജോസഫിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ പിസി ജോർജിനോടുള്ള താൽപ്പര്യമാണ് വി എസ് പ്രസംഗത്തിൽ ഒളിച്ചു വച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ. പൂഞ്ഞാറിലെ വേദിയിലെ നേതാക്കളെല്ലാം വിഎസിന്റെ സമീപനത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടി.

പൂഞ്ഞാറിൽ പ്രചരണത്തിൽ പിസി മുന്നിലെത്തിയതായി റിപ്പോർട്ടുണ്ട്. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായ ജോർജ് കുട്ടി അഗസ്തിയും മുന്നേറി. ബിഡിജെഎസിന്റെ ഉല്ലാസും ശക്തമായ സാന്നിധ്യമാണ്. ഇതോടെ ഇടത് സ്ഥാനാർത്ഥി നാലാം സ്ഥാനത്തേക്ക് പിന്തള്ളുമെന്ന വിലയിരുത്തലെത്തി. ഈ സാഹചര്യത്തിൽ പിണറായി വിജയൻ പൂഞ്ഞാറിലെത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. ചിട്ടയായ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. വി എസ് എത്തുന്നതോടെ എല്ലാം ശരിയാകുമെന്നും വിലയിരുത്തി. ഇതൊക്കെയാണ് ഒറ്റ വരി പ്രസംഗത്തിലൂടെ വി എസ് തുലച്ചതെന്നാണ് ഇടത് സ്ഥാനാർ്തഥി പിസി ജോസഫിന്റെ നിലപാട്.

അഴിമതിക്കെതിരെ വോട്ട് ചെയ്യാനാണ് വി എസ് ആഹ്വാനം ചെയ്തതെന്നാണ് പിസി ജോർജ് പറയുന്നത്. അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. അത് തനിക്ക് അനുകൂലമാകുമെന്നാണ് ജോർജ് പറയുന്നത്. തന്റെ സാധ്യതകൾ കൂട്ടുന്നതാണ് അച്യുതാനന്ദന്റെ പൂഞ്ഞാറിലെ പ്രസംഗമെന്നും ജോർജ് വിലയിരുത്തുന്നു. ഇതോടെ വിഎസിന്റെ വരവ് ആവേശമാകുന്നത് ജോർജിന്റെ ക്യാമ്പിലാണ്. പൂഞ്ഞാറിന്റെ പ്രസക്തി പിണറായി വിജയൻ വ്യക്തമാക്കിയിട്ടും വി എസ് ഇത്തരത്തിലൊരു നിലപാട് എടുത്തത് സിപിഐ(എം) കേന്ദ്രങ്ങളെയാണ് വെട്ടിലാക്കിയത്. രാഷ്ട്രീയമായി എതിർപ്പുള്ളവരുടെ പ്രചരണ യോഗങ്ങളിൽ വി എസ് പങ്കെടുക്കാറില്ല. പലയിടത്തും അതുകൊണ്ട് തന്നെ ഒഴിവാക്കി.

ഈ സാഹചര്യത്തിൽ വി എസ് പൂഞ്ഞാറിലെത്തുന്നത് പിസി ജോർജിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ പ്രസംഗം കഴിയുമ്പോൾ ഈ വിലയിരുത്തലുകൾ മാറുകയാണ്. നേരത്തെ താൻ ജയിക്കുകയും ഒറ്റ വോട്ടിന് ഭരണം നിലനിർത്താവുന്ന അവസ്ഥയും വന്നാൽ വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി മാത്രമേ കൈ ഉയർത്തൂവെന്ന് പിസി ജോർജ് പറഞ്ഞിരുന്നു. വിഎസിന്റെ അഴിമതി വിരുദ്ധ പോരാട്ടം ശക്തമാക്കാനാണ് താൻ മത്സരിക്കുന്നതെന്നും ജോർജ് അവകാശപ്പെട്ടിരുന്നു. ഈ പ്രചരണം ശക്തമാക്കാൻ ഉപകരിക്കുന്നതാണ് പൂഞ്ഞാറിലെ വിഎസിന്റെ നിലപാടും.

യുഡിഎഫിൽ നിന്ന് പിണങ്ങി വന്ന ജോർജ് ഇടതുപക്ഷവുമായി സഹകരിച്ചാണ് പ്രവർത്തിച്ചത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ പിസി ജോർജിന് നൽകേണ്ടെന്നായിരുന്നു സിപിഐ(എം) തീരുമാനം. പിണറായി വിജയന്റെ നിലപാടാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് വിഎസിന്റെ പൂഞ്ഞാറിലെ പ്രസംഗത്തിന്റെ പ്രസക്തി കൂടുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP