Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലകൃഷ്ണ പിള്ളയുടെ സ്വപ്‌നം വി എസ് ജീവിച്ചിരിക്കുമ്പോൾ നടക്കില്ല; വാളകം വിഷയം ഉയർത്തിയത് ഇടതു പ്രവേശനം തടയാൻ; ഗോളിടിക്കാൻ തയ്യാറായി ഉമ്മൻ ചാണ്ടി: പ്രതികരിക്കാനില്ലെന്ന് പിള്ള മറുനാടനോട്

ബാലകൃഷ്ണ പിള്ളയുടെ സ്വപ്‌നം വി എസ് ജീവിച്ചിരിക്കുമ്പോൾ നടക്കില്ല; വാളകം വിഷയം ഉയർത്തിയത് ഇടതു പ്രവേശനം തടയാൻ; ഗോളിടിക്കാൻ തയ്യാറായി ഉമ്മൻ ചാണ്ടി: പ്രതികരിക്കാനില്ലെന്ന് പിള്ള മറുനാടനോട്

ആലപ്പുഴ: പിള്ളയുടെ മുന്നണിപ്രവേശനത്തിനു തടയിടാൻ ഒരുങ്ങി വി എസ്. കരുതലോടെ ആർ ബാലകൃഷ്ണപിള്ള. പ്രവേശനം അട്ടിമറിക്കപ്പെടാതിരിക്കാൻ തിരക്കിട്ട ശ്രമമാണ് അണിയറയിൽ നടക്കുന്നത്. പാർട്ടി ജില്ലാ കമ്മിറ്റികൾ ഉടൻ വിളിക്കാൻ നിർദ്ദേശം നല്കിയിരിക്കുകയാണ്.

ബാലകൃഷ്ണപിള്ളയെ കുരുക്കാൻ വീണ്ടും വി എസ് രംഗത്തെത്തിയത് അപ്രതീക്ഷിതമായി. താൻ നയിക്കുന്ന കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം ഉടനെയെന്നു പ്രചരണം നടത്തിയ പിള്ളയ്ക്കു വി എസിന്റെ അപ്രതീക്ഷിതനീക്കം വിനയായി. നേരത്തെ ഇടമലയാർ കേസിൽ വി എസ് കുരുക്കിയ പിള്ളയെ ഇക്കുറി പിള്ളയുടെ സ്‌കൂളിൽ നടത്തിയ അനധികൃത പിരിച്ചുവിടലും കൃത്രമവും കാട്ടിയാണ് വി എസ് കുരുക്കാൻ ശ്രമിക്കുന്നത്.

അതേസമയം പിള്ളയ്‌ക്കെതിരെ പ്രയോഗിക്കാൻ പറ്റിയ കെണി കിട്ടിയ സന്തോഷത്തിലാണ് ഉമ്മൻ ചാണ്ടി. പിള്ളയ്‌ക്കെതിരെയുള്ള വി എസ്സിന്റെ കത്ത് അടിയന്തരമായി പരിഗണിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നറിയുന്നു. നേരത്തെ ഭരണസ്വാധീനം ഉപയോഗിച്ച് നിയമഭേദഗതി വരുത്തി ജയിലിൽനിന്നും മോചിതനാക്കപ്പെട്ട പിള്ള പിന്നീട് ഇടതനൂകൂല നിലപാടെടുത്തത് ഉമ്മൻ ചാണ്ടിയെ ചൊടിപ്പിച്ചിരുന്നു.

ഇപ്പോൾ അതേ വി എസ് തന്നെ വീണ്ടും പിള്ളയ്‌ക്കെതിരെ നടപടിയെടുക്കാൻ ഉമ്മൻ ചാണ്ടിക്ക് അവസരം ഒരുക്കി നൽകിയിരിക്കുന്നു. എന്നാൽ വി എസിന്റെ നീക്കത്തിനെതിരെ പ്രതികരിക്കാൻ താനില്ലെന്ന് ബാലകൃഷ്ണപിള്ള മറുനാടനോട് പറഞ്ഞു. ലഭിച്ച വിവരങ്ങൾ അനുസരിച്ച് മാദ്ധ്യമങ്ങൾ നിജസ്ഥിതി ജനങ്ങളെ അറിയിച്ചാൽ മതിയെന്നാണ് പിള്ള പറഞ്ഞത്.

കഴിഞ്ഞദിവസം ബാലകൃഷ്ണപിള്ള മാനേജരായുള്ള വാളകം ആർ വി വി എച്ച് എസിലെ അദ്ധ്യാപക ദമ്പതികളെ പിരിച്ചുവിട്ട കേസുമായി ബന്ധപ്പെട്ട് വി എസ് മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു. ഇതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു പിള്ള. വി എസിന്റെ നീക്കത്തിലൂടെ തൽക്കാലം പിള്ളയ്ക്ക് ഇടതു മുന്നണി പ്രവേശനം സാധ്യമാകില്ലെന്നാണ് അറിയുന്നത്. വി എസ്സിന്റെ നീക്കങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന വി എസ്സിന്റെ നിലപാടിൽ ഇനിയും മാറ്റം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കത്ത്.

കത്തിൽ പിള്ളയ്‌ക്കെതിരെ അന്വേഷണവും നടപടിയുമാണ് വി എസ് ആവശ്യപ്പെട്ടിട്ടുള്ളത്. മാനേജർ പദവി ദുരുപയോഗം ചെയ്ത് പിള്ള സ്‌കൂളിലെ അദ്ധ്യാപകരെ പീഡിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് വി എസ് പറഞ്ഞിട്ടുള്ളത്. സ്‌കൂൾ എച്ച് എം കെ ആർ ഗീതാകുമാരിയെയും ഇവരുടെ ഭർത്താവ് കൃഷ്ണകുമാറിനെയുമാണ് പിരിച്ചുവിട്ടത്. കൃഷ്ണകുമാറിന്റെ യോഗ്യത വ്യാജമാണെന്ന് പിള്ള ആരോപിച്ചിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് വ്യാജനല്ലെന്നു കണ്ടെത്തിയിരുന്നു.

ഇവരെ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇതിനു തയ്യാറാകാതെ പിള്ള അദ്ധ്യാപക കുടുംബത്തെ വട്ടംചുറ്റിക്കുകയാണെന്ന ആരോപണമാണ് വി എസ് നടത്തിയിട്ടുള്ളത്. 1992 ൽ ഇതേ അദ്ധ്യാപകനെ പിള്ളതന്നെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ജോലിയിൽ പ്രവേശിപ്പിച്ചിരുന്നതാണെന്നുള്ളതാണ് ഏറെ വിചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP