Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശത്രു പാളയത്തിലെത്തുന്ന വി എസ് പാർട്ടിക്ക് മറുപടി നൽകുമോ? സിപിഎമ്മിനെതിരെ കടുത്ത വിമർശനം ഉയർത്തിയ സിപിഐയുടെ സമ്മേളനത്തിൽ സിപിഎമ്മിനെ വിമർശിക്കാൻ വി എസ് എത്തുമെന്ന് സൂചന; കയ്യടിക്കാൻ പാർട്ടിഭേദം മറന്ന് വി എസ് ഭക്തർ എത്തിയേക്കും

കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് ആറിനു തിരുനക്കര മൈതാനത്ത് കേരള വികസന സെമിനാർ ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദൻ എത്തുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് എത്തുമെന്ന പ്രതീക്ഷയിൽ വി എസ് അനൂയായികൾ കോട്ടയത്തേക്ക് നീങ്ങുകയാണ്. സിപിഐ(എം) സമ്മേളനത്തിന് ശേഷം അച്യുതാനന്ദൻ പങ്കെടുക്കുന്ന രാഷ്ട്രീയ വേദിയാണ് ഇത്. തന്റെ നിലപാടുകളെ കുറിച്ച് വി എസ് സൂചന നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഏതായാലും തന്റെ അനുയായികൾക്ക് ആത്മവിശ്വാസം നൽകുന്ന വാക്കുകളാകും പ്രതിപക്ഷ നേതാവിന്റെ കോട്ടയത്തെ പ്രസംഗത്തിലുണ്ടാകുക എന്നാണ് സൂചന.

സ്വന്തം പാർട്ടിയിൽ വി. എസ്. അച്യുതാനന്ദൻ പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ പരസ്യപിന്തുണ നൽകിയ പാർട്ടിയാണ് സിപിഐ. ഇത്തവണയും വിഎസിനെ അനുകൂലക്കാൻ സിപിഐ എത്തി. എന്നാൽ സിപിഐ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ - പ്രവർത്തന റിപ്പോർട്ടിൽ സിപിഐ(എം) നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണുള്ളത്. ഈ നിഗമനങ്ങളെക്കുറിച്ചു വി എസ് എന്തു പറയും എന്നറിയാൻ കാത്തിരിക്കുകയാണ് ഇരുപാർട്ടികളിലെയും നേതാക്കൾ. സ്വന്തം പാർട്ടിക്കെതിരെ സിപിഐ ഉന്നയിച്ച വിമർശനങ്ങളിൽ പലതും വി എസ് അംഗീകരിക്കുന്നതുമാണ്. ആലപ്പുഴയിലെ സിപിഐ(എം) സമ്മേളനത്തിന് ശേഷമുള്ള ഉൾപാർട്ടി വിഷയങ്ങളിൽ സിപിഎമ്മിനെ മറുപടി നൽകാനുള്ള അവസരമായി ഇന്നത്തെ സിപിഐ സമ്മേളനവേദി വി എസ് ഉപയോഗിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.

രക്തസാക്ഷികളെക്കാൾ വലിയ ത്യാഗം ചെയ്തവരില്ലെന്ന് കഥ പറയുന്നവർ ഓർക്കണമെന്നമട്ടിൽ പരോക്ഷമായി വിഎസിനെ ഓർമിപ്പിച്ച പിണറായി വിജയന്റെ ആലപ്പുഴയിലെ വാക്കുകൾക്ക് തിരുന്നക്കരയിൽ മറപടി പറയുമെന്നാണ് പ്രതീക്ഷ. സിപിഎമ്മിന്റെ വീഴ്ചയായി വി എസ് നിരന്തരം ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ വിഎസിന്റെ നിലപാടിനൊപ്പമായിരുന്നു സിപിഐ. ഇന്നലെയും പന്ന്യൻ രവീന്ദ്രൻ പറഞ്ഞത് കെ. എം. മാണിക്കെതിരെയുള്ള ഇടതു സമരം വി എസ് മുന്നിൽ നിന്നു നയിക്കുമെന്നാണ്. ഈ സാഹചര്യത്തിലാണ് വിഎസിന്റെ വാക്കുകൾക്ക് പ്രസക്തി കൂടുന്നത്.

സമരങ്ങൾക്ക് നേതൃത്വം നൽകാൻ വി എസ് എത്തുമോ എന്നെങ്കിലും ഇന്ന് വ്യക്തമാകും. സിപിഎമ്മിനെ മയപ്പെടാനാണ് പരിപാടിയെങ്കിലും അതു തെളിയും. അതു തന്നെയാണ് സിപിഐ സമ്മേളനത്തിൽ വി എസ് ശ്രദ്ധേയമാകുന്നതും. അതിനിടെ വിഎസിനെ അനുകൂലിക്കുന്നവരുടെ വലിയ കൂട്ടം തിരുന്നക്കരയിൽ ഉണ്ടാകും. വിഎസിന്റെ രാഷ്ട്രീയ വിശദീകരണ വേദിയായി തിരുന്നക്കര മാറുമെന്ന പ്രതീക്ഷയിലാണ് ഇത്. ഈ സെമിനാറിലൂടെ ഇടതു പക്ഷ രാഷ്ട്രീയ ചർച്ചകൾ സിപിഐയ്ക്ക് അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് അവരും. സിപിഐ(എം) നേതൃത്വത്തിന് എതിരെ സിപിഐ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ തിരുന്നക്കരയിൽ വി എസ് പിന്തുണയ്ക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP