Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുന്നപ്രയിലും പോകും കേന്ദ്രകമ്മറ്റിയിലും എത്തും; സിപിഐ(എം) കേന്ദ്ര നേതൃത്വത്തോടുള്ള നീരസം വി എസ് മാറ്റിയത് പ്രകാശ് കാരാട്ടിന്റെ അഭ്യർത്ഥനയെ തുടർന്ന്

പുന്നപ്രയിലും പോകും കേന്ദ്രകമ്മറ്റിയിലും എത്തും; സിപിഐ(എം) കേന്ദ്ര നേതൃത്വത്തോടുള്ള നീരസം വി എസ് മാറ്റിയത് പ്രകാശ് കാരാട്ടിന്റെ അഭ്യർത്ഥനയെ തുടർന്ന്

തിരുവനന്തപുരം: തൊഴിലാളി വർഗ്ഗ പാർട്ടിയെന്ന ലേബലിൽ മാത്രം തെരഞ്ഞെടുപ്പ് നേട്ടമുണ്ടാകാൻ കഴിയില്ലെന്ന് സിപിഐ(എം) വിലയിരുത്തുന്നു. മധ്യവർഗ്ഗത്തെ പാർട്ടിയോട് അടുപ്പിക്കാൻ തന്ത്രങ്ങളും മെനയുന്നു. അതിനിടയിൽ വി എസ് അച്യുതാനന്ദനെന്ന വിപ്ലവ നക്ഷത്രം നേതൃത്വവുമായി അകലുന്നതിനും താൽപ്പര്യമില്ല. പാർട്ടി ജനറൽ സെക്രട്ടറി തന്നെ നേരിട്ട് ഇടപെട്ടു. അടുത്ത കേന്ദ്ര കമ്മറ്റിയിൽ വി എസ് എത്തുമെന്നും സി.പിഎം. ഉറപ്പാക്കി.

അടുത്ത സിപിഐ(എം) കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കേണ്ടെന്ന മുൻതീരുമാനം പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ മാറ്റി. ഈമാസം 20 മുതൽ 27വരെ പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണം നടക്കുന്നതിനാലാണ് കേന്ദ്ര കമ്മിറ്രിയിൽ പങ്കെടുക്കേണ്ടെന്ന് വി എസ് തീരുമാനിച്ചിരുന്നത്. 26 മുതൽ 28വരയാണ് കേന്ദ്ര കമ്മിറ്റി നിശ്ചയിച്ചിരുന്നത്. തന്നെ പുനപ്ര സമരവേദിയിൽ നിന്ന് മാറ്റാനുള്ള തന്ത്രമായി ഇതിനെ വി എസ് കണ്ടു. അതിനാൽ പാർട്ടിയോഗത്തിനെത്താതെ പുനപ്രയിൽ പോകുമെന്നും വ്യക്തമാക്കി.

സിപിഎമ്മിനെ സംബന്ധിച്ചടത്തോളം ഏറെ പ്രാധാന്യമേറിയ രക്തസാക്ഷി ദിനാചരണം നടക്കുന്ന സമയത്ത് കേന്ദ്ര കമ്മിറ്റി നിശ്ചയിച്ചിതനെ വി എസ് വിമർശിക്കുകയും ചെയ്തു. അതുകൊണ്ട് യോഗത്തിനെത്തില്ലെന്ന് കാട്ടി കേന്ദ്ര നേതൃത്വത്തിന് കത്തും നൽകി. ഈ സാഹചര്യത്തിലാണ് വിഎസിനെ സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നേരിട്ട് ബന്ധപ്പെട്ടത്. പിഴവ് മനപ്പൂർവ്വം സംഭവിച്ചതല്ലെന്നും സാഹചര്യവും വി.എസിനെ മനസ്സിലാക്കിച്ചു.

പ്രകാശ് കാരാട്ടിന്റെ അഭ്യർത്ഥനയെ തുടർന്ന് വി എസ് മനസ്സുമാറ്റി. എന്നാൽ രക്തസാക്ഷി ദിനാചരണത്തിനും വി എസ് പോകും. അതിന് ശേഷമുള്ള ദിവസങ്ങളിൽ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കും. ഈ ഫോർമുലതന്നെയാണ് വിഎസിനോട് പ്രകാശ് കാരട്ടും അറിയിച്ചത്. കേന്ദ്ര കമ്മിറ്റി ചേരാനുള്ള തീരുമാനം നേരത്തെ നിശ്ചയിച്ചതിനാൽ കേരളത്തിലെ നേതാക്കൾക്ക് വേണ്ടി മാത്രം കമ്മിറ്റി മാറ്റി വയ്ക്കുന്നത് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

പോളിറ്റ് ബ്യൂറോ അംഗീകരിച്ച നയമാറ്റത്തിനുള്ള അവലോകന രേഖ ഉൾപ്പെടെയുള്ള നിർണ്ണായക ചർച്ചകളാകും കേന്ദ്ര കമ്മറ്റിയിൽ നടക്കുക. മഹാരാഷ്ട്ര-ഹരിയാനാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള രാഷ്ട്രീയ വിശകലനവും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP