Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിസി ജോർജിനൊപ്പമുണ്ടായിരുന്ന നാടാർ സംഘടനയും ബിജെപി ക്യാമ്പിലേക്ക്; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയത്തിനൊപ്പം വി എസ്ഡിപിയും ചേരും

പിസി ജോർജിനൊപ്പമുണ്ടായിരുന്ന നാടാർ സംഘടനയും ബിജെപി ക്യാമ്പിലേക്ക്; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയത്തിനൊപ്പം വി എസ്ഡിപിയും ചേരും

തിരുവനന്തപുരംന്മ കേരളത്തിൽ മൂന്നാംമുന്നണിക്ക് പ്രസക്തിയുണ്ടെന്ന് വി എസ്ഡിപി. ബിജെപി കേന്ദ്രനേതൃത്വവുമായി ഉടൻ ചർച്ച നടത്തുമെന്നും വി എസ്ഡിപി അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ബിജെപി-വി എസ്ഡിപി ചർച്ച നടന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കാമെന്ന് കഴിഞ്ഞയാഴ്ച വി എസ്ഡിപി സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു.

എസ്.എൻ.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാം മുന്നണിയിലേക്ക് ചേരാനായി നാടാർ സമുദായ സംഘടനയായ വി എസ്ഡിപിയും ഉണ്ടാകുമെന്നാണ് സൂചന. വെള്ളാപ്പള്ളിയുമായി ചർച്ച നടന്നെന്നും ചർച്ച വിജയകരമായിരുന്നെന്നും വി എസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ അറിയിച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയത്. വി എസ്ഡിപി ബിജെപിയുമായും ചർച്ച നടന്നു.

ചർച്ച വിജയമായിരുന്നെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടു. കേരളത്തിൽ വച്ച് ബിജെപിയുമായി നടത്തിയ ആദ്യഘട്ട ചർച്ച പൂർത്തിയായി. ഡൽഹിയിൽ വച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി രണ്ടാം ഘട്ട ചർച്ച നടത്തും. കഴിഞ്ഞ പത്തു വർഷമായി ബിജെപിയെ എതിർക്കുകയായിരുന്നെന്നും ഇനി അങ്ങനെയല്ലെന്ന നിലപാടിലാണ് വി എസ്ഡിപി. എന്നാൽ ഹിന്ദുസമുദായത്തെ മാത്രം സംഘടിപ്പിക്കാനാണ് തീരുമാനമെങ്കിൽ വി എസ്ഡിപി പിന്തുണയ്ക്കില്ലെന്നും സൂചന നൽകിയിട്ടുണ്ട്.

കേരളത്തിൽ ഇടത് വലത് മുന്നണികൾ പരാജയപ്പെട്ടുവെന്നും ഇനി ജനങ്ങൾക്ക് പ്രതീക്ഷിക്കാനുള്ളത് മൂന്നാം മുന്നണിയിലാണെന്നും വി എസ്ഡിപി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. ബിജെപി നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളുമായി നടത്തിയ ചർച്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും സമുദായവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

കോൺഗ്രസ് സമുദായത്തെ വഞ്ചിച്ചുവെന്നും നിലവിൽ വി എസ്ഡിപിക്ക് ബിജെപിയോട് ഒരു എതിർപ്പുമില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ വ്യക്തമാക്കി. അതിനിടെ ജയസാധ്യതയുണ്ടെങ്കിൽ വി എസ്ഡിപി സ്ഥാനാർത്ഥികളെ പ്രാദേശികമായി പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ പറഞ്ഞു. പിസി ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ ഭാഗമായിരുന്നു വി എസ്ഡിപി. എന്നാൽ അരുവിക്കരയിൽ ജോർജിന്റെ സ്ഥാനാർത്ഥിക്ക് തോൽവിയുണ്ടായതോടെ വി എസ്ഡിപി കേരളാ കോൺഗ്രസ് സെക്യുലറുമായി അകലുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP