Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യസഭ സീറ്റ് മാണി കൊണ്ടു പോയതിന്റെ ക്ഷീണം തീരും മുമ്പ് കെപിസിസി പ്രസിഡന്റ് പദവി പ്രഖ്യാപനം കൂടി എത്തുമ്പോൾ കോൺഗ്രസിൽ അടി മൂക്കും; ലിസ്റ്റിലെ മുമ്പൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ; പ്രവർത്തകർക്കിടയിൽ മുൻതൂക്കം കെ സുധാകരനെയോ വി ഡി സതീശനെയോ നിയമിക്കണമെന്ന ആവശ്യത്തിന്; വിവാദം പേടിച്ചു ഇടപെടാതെ ഉമ്മൻ ചാണ്ടി; കിട്ടിയ അവസരത്തിൽ യുഡിഎഫ് കൺവീനർ സ്ഥാനം നോട്ടമിട്ട ലീഗും കോൺഗ്രസിന് തലവേദന

രാജ്യസഭ സീറ്റ് മാണി കൊണ്ടു പോയതിന്റെ ക്ഷീണം തീരും മുമ്പ് കെപിസിസി പ്രസിഡന്റ് പദവി പ്രഖ്യാപനം കൂടി എത്തുമ്പോൾ കോൺഗ്രസിൽ അടി മൂക്കും; ലിസ്റ്റിലെ മുമ്പൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ; പ്രവർത്തകർക്കിടയിൽ മുൻതൂക്കം കെ സുധാകരനെയോ വി ഡി സതീശനെയോ നിയമിക്കണമെന്ന ആവശ്യത്തിന്; വിവാദം പേടിച്ചു ഇടപെടാതെ ഉമ്മൻ ചാണ്ടി; കിട്ടിയ അവസരത്തിൽ യുഡിഎഫ് കൺവീനർ സ്ഥാനം നോട്ടമിട്ട ലീഗും കോൺഗ്രസിന് തലവേദന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യസഭാ സീറ്റ് നിർണായത്തെ തുടർന്ന് രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ കടുത്ത പ്രതിഷേധമാണ് അണികൾക്കിടയിൽ ഉടലെടുത്തിരിക്കുന്നത്. കോൺഗ്രസിന്റെ ആത്മാഭിമാനം പണയം വെച്ച നേതാക്കൾക്കെതിരെ തെരുവിൽ ഇറങ്ങിയ പ്രവർത്തകർ അവരുടെ കോലം കത്തിക്കുകയും ചെയ്തു. മാണിക്ക് സീറ്റു നൽകിയതിനെതിരായുണ്ടായ കലാപം കോൺഗ്രസ് ഹൈക്കമാൻഡിനെ പോലും ഞെട്ടിച്ചു. ഇത്രയും വലിയ പ്രതിഷേധം പ്രവർത്തകർക്കിടയിൽ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി പോലും കരുതിയില്ല. എന്നാൽ, അദ്ദേഹം പ്രതീക്ഷിച്ചതിന് അപ്പുറത്തേക്കാണ് കാര്യങ്ങൾ പോയത്. ഇതോടെ മുകളിൽ നിന്നും കെപിസിസി അധ്യക്ഷനെയും കെട്ടിയിറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം.

കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ എന്നീ പദവികളിലേക്ക് ആരു വേണമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. എ,ഐ ഗ്രൂപ്പുകൾ തമ്മിൽ കൈകോർത്ത് പുതിയ ഫോർമുല ഉണ്ടാക്കാനുള്ള ശ്രമത്തിനെതിരെ കടുത്ത അമർഷം ഇപ്പോൾ തന്നെ ഉടലെടുത്തു. കെപിസിസി അധ്യക്ഷ പദവിൽ മുല്ലപ്പള്ളി രാമചന്ദ്രനുംം യുഡിഎഫ് കൺവീനറായി എം എം ഹസനെയും തീരുമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം ഗ്രൂപ്പ് നേതാക്കൾ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിലപാട് അറിയിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം കൈക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിലാണ് നേതൃത്വം. എന്തായാലും തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ വന്നേക്കുമെന്നാണ് സൂചന.

പുതിയ കെപിസിസി പ്രസിഡന്റിനെ ജൂൺ 15നകം പ്രഖ്യാപിക്കുമെന്നാണ് സൂചന. മുല്ലപ്പള്ളി രാമചന്ദ്രന് പുറമേ കെ.സുധാകരൻ,കൊടിക്കുന്നിൽ സുരേഷ്, കെ.വി.തോമസ് എന്നിവരെയാണ് ഇപ്പോൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നത്. ഇതിനിടെ അണികൾക്ക് താൽപ്പര്യം കെ സുധാകരനെയും വി ഡി സതീശനെയുമാണ്. രാജ്യസഭാ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് വന്നതോടെ ഈ വികാരം ശരിക്കും ശക്തമായിട്ടുണ്ട്.

ഇതിനിടെ, രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ പുനഃപരിശോധനയില്ലെന്നു ഹൈക്കമാൻഡ് വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കെ.എം.മാണിയെ മാറ്റിനിർത്തിയാൽ മധ്യതിരുവിതാംകൂറിൽ വൻതിരിച്ചടി നേരിടുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു മേൽക്കൈ ലഭിക്കുമെന്നും സംസ്ഥാന നേതാക്കൾ ഒരേസ്വരത്തിൽ വ്യക്തമാക്കിയപ്പോൾ സീറ്റ് വിട്ടുനൽകാൻ രാഹുൽ സമ്മതം മൂളുകയായിരുന്നുവെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. തീരുമാനമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. അതിനൊരുക്കമാണെന്നു നേതാക്കൾ മറുപടി നൽകി.

സീറ്റ് വിട്ടുനൽകരുതെന്നാവശ്യപ്പെട്ടുള്ള സന്ദേശം പി.ജെ.കുര്യനു പുറമേ ഏതാനും ദേശീയ നേതാക്കളും രാഹുലിനെ അറിയിച്ചെങ്കിലും ഗ്രൂപ്പ് നേതാക്കളുടെയും ലീഗിന്റെയും ഒറ്റക്കെട്ടായ അഭിപ്രായത്തിനൊപ്പം നിൽക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നിർണായക ചർച്ചയ്ക്കു സംസ്ഥാന നേതൃത്വം വസതിയിലെത്തുന്നതിനു തൊട്ടുമുൻപു, രാജ്യസഭാ സീറ്റ് കൈവിടുന്നത് ആപത്താണെന്ന എസ്എംഎസ് സന്ദേശവും നേതാക്കളിലൊരാൾ രാഹുലിന് അയച്ചു. പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനു വീഴ്ച പറ്റിയോ എന്ന ആശങ്ക മറുപടി സന്ദേശത്തിൽ രാഹുൽ ഇദ്ദേഹവുമായി പങ്കുവച്ചു. സീറ്റ് കേരള കോൺഗ്രസിനു നൽകാനുള്ള തീരുമാനത്തിനെതിരെ ഹൈക്കമാൻഡിലേക്ക് ഇന്നലെ പരാതികൾ പ്രവഹിച്ചു. പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ രാഹുലിനെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചു.

അതിനിടെ യുഡിഎഫ് കൺവീനർ പദവി ലക്ഷ്യമിട്ട് മുസ്ലിംലീഗും കരുക്കൾ നീക്കുന്നുണ്ട്. ഇത് കോൺഗ്രസ് പ്രവർത്തകരെ ശരിക്കും ചൊടിപ്പിച്ചുണ്ട്. കോൺഗ്രസ് കലങ്ങി നിൽക്കുമ്പോൾ ലീഗ് നേട്ടം കൊയ്യാൻ ഇറങ്ങുന്നതിൽ കടുത്ത അഭിപ്രായ ഭിന്നത കോൺഗ്രസിനിടയിൽ ഉണ്ട്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തിന് നേതൃത്വം മുഖം കൊടുക്കുമോ എന്ന് കണ്ടു തന്നെ അറിയണം. യുഡിഎഫ് കൺവീനർ പദവിയിലേക്കു കെ. മുരളീധരനെ പരിഗണിച്ചേക്കുമെന്നു സൂചനയും പുറത്തുവന്നിരുന്നു. എന്നാൽ, ഗ്രൂപ്പു താൽപ്പര്യം ഇവിടെയും അദ്ദേഹത്തിന് തിരിച്ചടിയായേക്കുമെന്ന സൂചനയുണ്ട്.

കെപിസിസി അധ്യക്ഷ പദവിയിൽ ഗ്രൂപ്പു താൽപ്പര്യത്തിന് അനുസരിച്ച് മുല്ലപ്പള്ളിക്കാണ് മുൻതൂക്കമെങ്കിലും അണികൾക്കിടയിൽ വികാരം കെ സുധാകരനൊപ്പമാണ്. കെ സുധാകരന് വേണ്ടിയുള്ള ഫ്‌ളക്‌സ് ബോർഡുകൾ കേരളത്തിൽ അങ്ങോളണിങ്ങോളം ഉയർന്നിട്ടുണ്ട്. പിണറായി വിജയനെ നേരിടാൻ കരുത്തുള്ള കെപിസിസി അധ്യക്ഷൻ വേണമെന്ന ആവശ്യം ഉയരുമ്പോൾ സുധാകരന് വേണ്ടി അദ്ദേഹത്തിന്റെ അനുയായികൽ തന്നെയാണ് നാടു നീളെ ഫ്ളക്സ് വെച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാക്കൾ പലരും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ വക്താക്കളാണ് എന്ന ധ്വനി കൂടി പുറത്തുവന്ന ഫ്ളക്സിലുണ്ട്. അതുകൊണ്ട് തന്നെ അത്തരം അഡ്ജസ്റ്റ്മെന്റുകൾക്ക് നിൽക്കാത്ത സിപിഎമ്മിന്റെ എക്കാലത്തെയും കണ്ണിലെ കരടായ സുധാകരനെ അധ്യക്ഷനാക്കണമെന്ന അഭ്യർത്ഥനയാണ് ഫേസ്‌ബുക്കിൽ നിറയുന്നത്. വെറും ഫ്ളക്സുകൾ വെച്ച് നോക്കിയിരിക്കാനും സുധാകരൻ അനുകൂലികൾ തയ്യാറല്ല. അവർ സുധാകരന്റെ പേര് ഓർമ്മപ്പെടുത്താൻ രാഹുൽ ഗാന്ധിയുടെ ഫേസ്‌ബുക്ക് പേജിൽ സുധാകരനെ അധ്യക്ഷനാക്കണമെന്ന കൂട്ട അഭ്യർത്ഥനകളാണ്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കെ. സുധാകരൻ വ്യക്താക്കുകയും ചെയ്തിരുന്നു. ഒരേ സമുദായത്തിൽ നിന്നുള്ളവർ പിസിസി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും ആകുന്നതിൽ അപാകതയില്ല എന്നാണ് നിശ്ചയിക്കുന്നതെങ്കിൽ വിഡി സതീശന് സാധ്യതയേറും. കേരളത്തിൽ സംഘടനാ ദൗർബല്യം പ്രകടമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ബൂത്ത് കമ്മിറ്റികൾ പലയിടത്തും ഇല്ല. യൂത്ത് കോൺഗ്രസ് പോലും നിശ്ചലമാണെന്നും എഐസിസി വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പുതിയ കെപിസിസി പ്രസിഡന്റ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് ഉയർന്നു വന്ന പേരുകളിൽ സുധാകരനെ കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെയും രാഹുൽ മുഖാമുഖം നടത്തിയിരുന്നു.

കേരളത്തിൽ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് നേടാൻ സാധിക്കും എന്നത് അടക്കം കെപിസിസി അധ്യക്ഷ നിർണയത്തിൽ പ്രധാനമാകും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ സജ്ജമാക്കേണ്ട ചുമതല കൂടി പുതിയ അധ്യക്ഷനുണ്ടാകും. ആർഎസ്എസിനെയും സിപിഐഎമ്മിനെയും ഒരുമിച്ച് നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തിന് പറ്റിയ കേരളത്തിലെ ഏക നേതാവാണ് കെ. സുധാകരൻ എന്നു തന്നെയാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി ഇക്കാര്യത്തിൽ നിർണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP