Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂത്തിൽ അടി തുടങ്ങി; കോൺഗ്രസിലെ ഗ്രൂപ്പ് പോര് യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ പ്രതിഫലിക്കും; യുവജന സംഘടന പിടിക്കാനൊരുങ്ങി എയും ഐയും; വെടിപൊട്ടൽ ഇടുക്കിയിൽ നിന്ന്

യൂത്തിൽ അടി തുടങ്ങി; കോൺഗ്രസിലെ ഗ്രൂപ്പ് പോര് യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ പ്രതിഫലിക്കും; യുവജന സംഘടന പിടിക്കാനൊരുങ്ങി എയും ഐയും; വെടിപൊട്ടൽ ഇടുക്കിയിൽ നിന്ന്

ഇടുക്കി: ഈ മാസം 28നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം. എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള ഗ്രൂപ്പ് പോര് കോൺഗ്രസിൽ ശക്തമാകുന്നതിന്റെ പ്രതിഫലനങ്ങൾ യൂത്ത് കോൺഗ്രസിലും കണ്ടു തുടങ്ങി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാനസമ്മേളനം അടുത്ത് വരെ ഗ്രൂപ്പ് യുദ്ധം ശക്തമാകുന്നു.

പാർലമെന്റ്‌റ് സമ്മേളനത്തിൽ പങ്കെടുത്തില്ല എന്ന പേരിൽ ഗ്രൂപ്പ് തിരിഞ്ഞ് മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കുന്നതായാണ് പരാതി. എ ഗ്രൂപ്പിനെതിരെയാണ് പരാതി.,സംസ്ഥാന ജനറൽ സെക്രെടറിക്കെതിരെ പരാതിയുമായി ഐ ഗ്രൂപ്പ് രംഗത്ത് എത്തിയത്. എന്നാൽ ഇടുക്കി ജില്ലയിൽ മാത്രമേ ചില പ്രശ്‌നങ്ങൾ ഉള്ളൂവെന്നാണ് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന. .സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ സ്വന്തം സ്ഥലത്താണ് ഗ്രൂപ്പ കളി അതിരുകടക്കുന്നതെന്നാതാണ് വസ്തുത. ഈ ഭിന്നത സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തേക്കും വ്യാപിക്കുകയാണ്. വിശാല ഐ ഗ്രൂപ്പിന്റെ ബാനറിൽ യൂത്ത് കോൺഗ്രസ് പിടിക്കുകയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം.

കഴിഞ്ഞ ദിവസം നടന്ന ഇടുക്കി പാർലമെന്റ് സമ്മേളനത്തിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന നാല് മണ്ഡലം കമ്മറ്റി പ്രസിഡന്റുമാർ പങ്കെടുത്തില്ല. എന്നാൽ ഇതിൽപ്പെട്ട ഐ ഗ്രൂപ്പ് കാരായ മൂന്ന് മണ്ഡലം പ്രസിഡന്റുമാരെ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ ഇടുക്കി പാർലമെന്റിന്റെ ചുമതലയുള്ള എ ഗ്രൂപ്പ് നേതാവ് കൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല പുറത്താക്കി. സമ്മേളനത്തിന് എത്താത്ത എ ഗ്രൂപ്പുകാരന് കുഴപ്പവുമില്ല. ഇതോടെയാണ് ഭിന്നത പരസ്യമായത്. തുടർന്ന് കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ സെക്രട്ടറി അർദ്ധനാരിക്ക് ഇത് സംബന്ധിച്ച് ഐ ഗ്രൂപ്പ് നേതാക്കൾ പരാതി നൽകി.

4 മണ്ഡലം പ്രസിഡന്റുമാർ പങ്കെടുക്കാതിരുന്നിട്ട് മൂന്ന് പേരെ മാത്രം പുറത്താക്കിയ നടപടി തികച്ചും പക്ഷപാതപരമാണെന്നും, ചാർജ് വഹിക്കുന്ന സെക്രട്ടറി പല യോഗങ്ങളിലും കമ്മറ്റികളിലും പങ്കെടുക്കാറില്ല എന്നും പരാതിയിൽ പറയുന്നു. ആരക്കുഴ, മുവാറ്റുപുഴ ടൗൺ മണ്ഡലം, പൈങ്ങൊട്ടൂർ, പാലക്കുഴ ഇവിടങ്ങളിലെ മണ്ഡലം പ്രസിഡന്റുമാരാണ് ഇടുക്കി പാർലമെന്റ്‌റ് മണ്ഡലം സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത്. എന്നാൽ സംസ്ഥാന പ്രസിഡന്റിന്റെ മണ്ഡലമായ പൈങ്ങൊട്ടൂർ മണ്ഡലം പ്രസിഡന്റിനെ നിലനിർത്തി.

ഇതോടെ ഇടുക്കി ലോകസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ തോൽവിയുമായി ബന്ധപ്പെട്ട് ഉണ്ടായ ഗ്രൂപ്പ് യുദ്ധം ഒരിടവേളക്ക് ശേഷം വീണ്ടും ആരംഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. മുവാറ്റുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീക്കാണ് ദേശീയ നേതൃത്വത്തിന് പരാതി നല്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിലും ഈ പോര് വ്യാപിക്കുമെന്നാണ് സൂചന. എന്തുവില കൊടുത്തും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ പിടിമുറുക്കാൻ തന്നെയാണ് ഗ്രൂപ്പുകളുടെ തീരുമാനം.

വിശാല ഐ ഗ്രൂപ്പായി നിൽക്കുന്നതിനാൽ മുൻതൂക്കം നേടിയേ പറ്റൂ എന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല. ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലും ചരട് വലികൾ സജീവമാണ്. മാറിയ സാഹചര്യത്തിൽ മുൻതൂക്കം ഉറപ്പെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. കോഴിക്കോട്ടാണ് സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP