Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളേക്കാൾ കൂടുതൽ സ്വത്തുള്ള കോൺഗ്രസ് നേതാക്കളുണ്ട്; ചിലരുടെ മക്കൾ കളങ്കിത വ്യവസായികളുടെ തണലിൽ വ്യാപാരം നടത്തുന്നു; കള്ളന്മാരുടെ പട്ടിക തയ്യാറാക്കി യൂത്ത് കോൺഗ്രസ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളേക്കാൾ കൂടുതൽ സ്വത്തുള്ള കോൺഗ്രസ് നേതാക്കളുണ്ട്; ചിലരുടെ മക്കൾ കളങ്കിത വ്യവസായികളുടെ തണലിൽ വ്യാപാരം നടത്തുന്നു; കള്ളന്മാരുടെ പട്ടിക തയ്യാറാക്കി യൂത്ത് കോൺഗ്രസ്

കൊല്ലം: ലോകത്ത് ഏറ്റവും കൂടുതൽ അഴിമതി നടത്തുന്ന രാഷ്ട്രീയ പാർട്ടി ഏതെന്ന് ഗൂഗിളിൽ ഇപ്പോൾ തിരഞ്ഞാലും ലഭിക്കുന്ന പേര് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നുതന്നെയാണ്. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ഘടകത്തിലും അഴിമതിക്കാരുണ്ടെന്നുതന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാഷ്ട്രീയ പ്രവർത്തനത്തിലൂടെ അവിഹിത സ്വത്തു സമ്പാദിച്ച കോൺഗ്രസ് നേതാക്കളുടെ പട്ടിക കെപിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നൽകാനൊരുങ്ങുകയാണ് യൂത്ത് കോൺഗ്രസുകാർ. സംസ്ഥാന വൈസ് പ്രസിഡന്റ് സി ആർ മഹേഷാണ് ഇക്കാര്യം അറിയിച്ചത്.

അഴിമതിക്കാരുടെയും അവിഹിതമായി സ്വത്തുസമ്പാദിച്ചവരുടെയും പേരുവിവരങ്ങൾ സ്വന്തം ലെറ്റർപാഡിൽ എഴുതി കെപിസിസി പ്രസിഡന്റിന്റെ ജനപക്ഷയാത്ര തിരുവനന്തപുരത്തു സമാപിക്കുന്നതിനു മുമ്പു കൈമാറുമെന്നാണ് മഹേഷിന്റെ മുന്നറിയിപ്പ്. പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തിനേക്കാൾ കൂടുതൽ കൈവശമുള്ള നേതാക്കളും ഇക്കൂട്ടത്തിലുണ്ടെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് പറയുന്നത്.

അഴിമതി തുടച്ചുനീക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെന്നു മാത്രമല്ല ഇക്കാര്യത്തിൽ ദേശീയതലത്തിൽ കോൺഗ്രസ് കൈക്കൊണ്ട സമീപനം ജനത്തിന് ഇഷ്ടപ്പെട്ടില്ലെന്നാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം തെളിയിച്ചത്. അതു കേരളത്തിലും സംഭവിക്കാതെ നോക്കണം. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും കുബേരന്മാരായ ചില നേതാക്കൾ കുചേലന്മാരായി അഭിനയിക്കുകയാണെന്നു ജനം സംശയിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് നേതാവ് പറയുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിൽ സൂക്ഷിച്ചിട്ടുള്ളതിനേക്കാൾ സ്വർണ്ണവും പണവും ചില നേതാക്കളുടെ വീടുകളിലുണ്ട്. തമിഴ്‌നാട്ടിലടക്കം വൻതോതിൽ ബിനാമിപ്പേരിൽ സ്വത്തു വാരിക്കൂട്ടിയതായും ആരോപണമുണ്ട്. ചില നേതാക്കളുടെ മക്കൾ കളങ്കിത വ്യവസായികളുടെ തണലിലാണ് വിദേശത്തു വ്യാപാരം നടത്തുന്നതെന്നും ആരോപണമുണ്ട്.

സ്വത്തുവിവരം വെളിപ്പെടുത്തണമെന്നു പഞ്ചായത്തംഗങ്ങൾ മുതൽ എംപിമാർക്കുവരെ വ്യവസ്ഥയുണ്ട്. എന്നാൽ അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ സ്വത്തുവിവരം അറിയാൻ ഒരു നിയമവും ഇവിടെയില്ല. ഉന്നത ഉദ്യോഗസ്ഥർക്കു പുറ െരാഷ്ട്രീയ പ്രവർത്തനം വഴി സ്വത്തു സമ്പാദിച്ച രാഷ്ട്രീയ നേതൃത്വങ്ങളെ കുറിച്ചും നേതാക്കന്മാരുടെ ഇടയ്ക്കിടെയുള്ള വിദേശ യാത്രയെപ്പറ്റിയും വിജിലൻസ് അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്നു.

എന്തായാലും പട്ടിക പുറത്തുവരുന്നതോടെ കോൺഗ്രസിലെ ഉൾപ്പോര് രൂക്ഷമാകുമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP