1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr
Dec / 2017
17
Sunday

ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത് കായികമേള ഫെബ്രുവരിയിൽ;എക്‌സ്പാറ്റ് സ്‌പോട്ടീവിന്റെ ടീം രജിസ്‌ട്രേഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻ
December 16, 2017 | 02:44 pm

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായികൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത് കായികമേള 'എക്‌സ്പാറ്റ് സ്‌പോട്ടീവ്2018' ലേക്കുള്ള ടീം രജിസ്‌ട്രേഷൻ ആരംഭിച്ചതായി കൾച്ചറൽ ഫോറം ഭാഭാരവാഹികൾഅറിയിച്ചു. ഫെബ്രുവരി രണ്ടാം വാരം നടക്കുന്ന മത്സരം നാല് വിഭാഗങ്ങളിലായാണ്‌നടക്കുക. ഗ്രൂപ്പ് എ: 20 മുതൽ 30 വയസ്സ് വരെയുള്ളവർ, ഗ്രൂപ്പ് ബി: 30 വയസ്സിന്മുകളിലുള്ളവർ, ഗ്രൂപ്പ് സി: വെട്രൻസ് ഗ്രൂപ്പ്, ഗ്രൂപ്പ് ഡി: വനിത എന്നിങ്ങനെ4 വിഭാഗങ്ങളിലാണ് മൽസരം. 20 വയസ്സിന് മുകളിലുള്ള വനിതകൾക്കാണ് മൽസരങ്ങളിൽ...

ഖത്തർ സംസ്‌കൃതി ആരംഭിച്ച നോർക്ക/ പ്രവാസി ക്ഷേമനിധി ഹെൽപ് ഡസ്‌ക് ഓഫീസ് മന്ത്രി ജി സുധാകരൻ ഉത്ഘാടനം ചെയ്തു

December 05 / 2017

പ്രവാസി ക്ഷേമനിധി, നോർക്ക ഐഡി കാർഡ് എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു സംസ്‌കൃതി ആരംഭിച്ച ഹെൽപ് ഡസ്‌കിന്റെ ഓഫീസ് ഉൽഘാടനം കേരള പോതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസ് എല്ലാ വെള്ളിയാഴ്ചകളിലും പ്രവർത്തിക്കുമെന്ന് പ്രവാസി ക്ഷേമനിധി ഡയരക്ടർ കെ കെ ശങ്കരൻ പറഞ്ഞു. നോർക്ക ഡയരക്ടർ സി. വി. റപ്പായി ആശംസകൾ നേർന്നു സംസാരിച്ചു. കേരളത്തിലെ വികസന ചർച്ചകളിൽ പ്രധാന പങ്ക് പ്രവാസി മലയാളികൾക്ക് ഉണ്ട്. പ്രവാസിക ളുടെ സ്പന്ദനം ...

എയ്ഡ്സ് പ്രതിരോധത്തിൽ ബോധവൽക്കരണം പ്രധാനം: ആന്റണീസ് വറതുണ്ണി

December 04 / 2017

ദോഹ: എയ്ഡ്സ് മാനവരാശിയെ പിടിച്ചുകുലുക്കുന്ന ഒരു രോഗമാണെന്നും എയ്ഡ്സ് പ്രതിരോധത്തിൽ ബോധവൽക്കരണം ഏറെ പ്രധാനമാണെന്നും മൈക്രോ ഹെൽത്ത് ലബോറട്ടറീസിലെ സീനിയർ മൈക്രോ ബയോളജി ടെക്നോളജിസ്റ്റ് ആന്റണീസ് വറതുണ്ണി അഭിപ്രായപ്പെട്ടു. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മൈക്രോ ഹെൽത്ത് ലബോറട്ടറിയും മീഡിയ പ്ളസും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം വൈദ്യ ശാസ്ത്രപരമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതോടൊപ്പം ധാർമികവും സാംസ്‌കാരികവുമായ കവചങ്ങളാലാണ് എയിഡ്സ...

കെ. മുഹമ്മദ് ഈസക്ക് അമേരിക്കൻ സർവ്വകലാശാലയുടെ ഡിലിറ്റ്

December 04 / 2017

ദോഹ: ജീവകാരുണ്യ പ്രവർത്തന രംഗത്തും മാനവ സേവന രംഗത്തും മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി നേതൃപരമായ പങ്ക് വഹിക്കുന്ന അലി ഇന്റർനാഷണൽ ജനറൽ മാനേജർ കെ. മുഹമ്മദ് ഈസയെ അമേരിക്കയിലെ കിങ്സ് യൂണിവേഴ്സിറ്റി ഡിലിറ്റ് നൽകി ആദരിച്ചു. ഗൾഫിലും നാട്ടിലും പരന്ന് കിടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കെ. മുഹമ്മദ് ഈസയുടെ പങ്ക് മാതൃകപരമാണെന്നും ഇത്തരം വ്യക്തിത്വങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡിലിറ്റ് നൽകി സംസാരിക്കവേ സർവ്വകലാശാല പ്രസിഡന്റ് ഡോ. സെൽവിൻ കുമാർ പറഞ്ഞു. ഏതെങ്കിലും മേഖലകളിൽ വ...

ഖത്തറിൽ കേരള ബിസിനസ് ഫോറം പ്രവർത്തനമാരംഭിച്ചു

December 01 / 2017

ദോഹ : ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മ കേരള ബിസിനസ് ഫോറം (കെ ബി എഫ്) പ്രവർത്തനമാരംഭിച്ചു. ഖത്തർ ചേംബർ ഓഫ് കോമേഴ്‌സിന്റെയും മനാട്ടക്കിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, കേരളത്തിൽ നിന്നും പതിറ്റാണ്ടുകൾക്ക് മുമ്പേ ഖത്തറിലെത്തി തങ്ങളുടേതായ വ്യവസായ സ്ഥാപനങ്ങൾ പടുത്തുയർത്തി, വ്യക്തിമുദ്ര പതിപ്പിച്ച ആറ് വ്യവസായ പ്രമുഖരെ ആദരിച്ചു. കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ ആവിഷ്‌കാരത്തോടെയാണ് സമ്മേളനപരിപാടികൾ ആരംഭിച്ചത്. ദോഹ എസ്.ഡി സെന്ററിലെ കലാകാരികൾ അവതരിപ്പി...

സംസ്‌കൃതി പ്രഭാഷണ പരമ്പര നാളെ; ഡോ: സുനിൽ പി ഇളയിടം മുഖ്യ പ്രഭാഷകൻ

November 30 / 2017

ഖത്തർ സംസ്‌കൃതി നടത്തിവരാറുള്ള പ്രഭാഷണ പരമ്പരയുടെ 22ആം അധ്യായത്തിൽ സുപ്രസിദ്ധ പ്രഭാഷകനും ചിന്തകനുമായ ഡോ: സുനിൽ പി ഇളയിടം 'ദേശീയതയുടെ മാനങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നു. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ഡിസംബർ 1നു വെള്ളിയാഴ്ച വൈകുന്നേരം 6:30നു പരിപാടി ആരംഭിക്കുമെന്ന് സംസ്‌കൃതി പ്രസിടണ്ട് എ കെ ജലീൽ, ജനറൽസെക്രട്ടറി കെ കെ ശങ്കരൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.  ...

സഖാവ് ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ യുവകലാസാഹിതി ഖത്തർ അനുശോചിച്ചു

November 30 / 2017

സഖാവ് ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ യുവകലാസാഹിതി ഖത്തർ അനുശോചനം രേഖപ്പെടുത്തി.മാവേലി സ്റ്റോറുകളുടെ ഉപജ്ഞാതാവും ആദർശ ശുദ്ധിയുള്ള കറകളഞ്ഞ സൗമ്യനായകമ്മ്യൂണിസ്റ്റുകാരനായിരുന്നു സഖാവ് ഇ. ചന്ദ്രശേഖരൻ നായർ എന്ന് യുവകലാസാഹിതിഖത്തർ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലുഎന്നിവർ അനുശോചനസന്ദേശത്തിൽ പറഞ്ഞു.  ...

Latest News

പ്രവാസികൾക്ക് അനുഗ്രഹമായി ഫ്‌ലെക്‌സിബിൾ വർക്ക് വിസ ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ബഹ്‌റിൻ; രേഖകളില്ലാതെ കഷ്ടപ്പെടുന്നവർക്ക് ഇനി ആശ്വസിക്കാം

Thursday / February 16 / 2017

മനാമ: മതിയായ രേഖകളില്ലാതെ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് ഈ വർഷം ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്റി അഥോറിറ്റി (എൽ.എം.ആർ.എ). നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് നിയമവിധേയമായി ജോലി ചെയ്യാൻ ഫ്‌ലെക്‌സിബിൾ വർക്ക് പെർമിറ്റ് സാഹചര്യം ഒരുക്കും. വിവിധ കാരണങ്ങളാണ് വിസയില്ലാതെ രാജ്യത്ത് തങ്ങേണ്ടി വന്നവർക്ക് നിയമവിധേയമായി തന്നെ തൊഴിൽ ചെയ്യാനുള്ള അവസരം ഇതോടെ ഒരുങ്ങുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ഈ...

ബഹ്‌റിൻ ദേശീയ ദിനം; കലാ സാംസ്‌കാരിക പരിപാടികൾ രാജ്യമെങ്ങും പൊടിപൊടിക്കുന്നു; രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് പ്രവാസികളും ആഘോഷത്തിൽ

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിവിധ പരിപാടികൾ പൊടിപൊടിക്കുകയാ്. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസിക...