Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട് എൻഎസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അനെക്‌സ് ഇന്റർ സ്‌കൂൾ ക്വിസ് മത്സരം ജനുവരി 5ന്

പാലക്കാട് എൻഎസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അനെക്‌സ് ഇന്റർ സ്‌കൂൾ ക്വിസ് മത്സരം ജനുവരി 5ന്

ദോഹ: പാലക്കാട് എൻഎസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് പൂർവ്വ വിദ്യാർത്ഥികളുടെ ദോഹയിലെ കൂട്ടായ്മയായ അനക്‌സ് ഖത്തർ ജനുവരി അഞ്ചിന് ബിർള പബ്ലിക് സ്‌കൂളിൽ വെച്ച് ബ്രൈൻ ബാറ്റിൽ 2018 എന്ന പേരിൽ ഇന്റർ സ്‌കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വിപരീത പ്രശ്‌നോത്തരിയായ അശ്വമേധത്തിലൂടെ ശ്രദ്ധേയനായ ജി എസ് പ്രദീപ് ക്വിസ് മാസ്റ്ററാവുന്ന മത്സരത്തിൽ ഖത്തറിലെ എല്ലാ ഇന്ത്യൻ സ്‌ക്കൂളുകളിലേയും 7 മുതൽ 9 വരേയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പങ്കെടുക്കുവാൻ അവസരമുള്ളത്.

പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ അതത് സ്‌കൂളുകളിലെ ചുമതലപ്പെട്ട അദ്ധ്യാപകർ മുഖേനയോ, 55952595 എന്ന വാട്‌സ്പ്പ് നമ്പറിലോ, 66157615 എന്ന മൊബൈൽ നമ്പറിലോ, [email protected] എന്ന ഈമെയിൽ മുഖേനയോ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP