Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾ അറബി ഭാഷ പഠിക്കുവാൻ ശ്രദ്ധിക്കണം: ഡോ. ആർ.സീതാരാമൻ

പ്രവാസികൾ അറബി ഭാഷ പഠിക്കുവാൻ ശ്രദ്ധിക്കണം: ഡോ. ആർ.സീതാരാമൻ

ദോഹ. പ്രവാസികൾ ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്‌കാരവും മനസ്സിലാക്കുവാനും ഉൾകൊള്ളുവാനും ശ്രദ്ധിക്കണമെന്ന് ദോഹാ ബാങ്ക് ഗ്രൂപ്പ് സി. ഇ. ഒ. ഡോ. ആർ. സീതാരാമൻ അഭിപ്രായപ്പെട്ടു. ഖത്തറിലെ മാധ്യമ പ്രവർത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ സ്പോക്കൺ അറബിക് ഫോർ എവരിഡേയുടെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ഗൾഫ് നാടുകളും തമ്മിൽ വളരെ ഊഷ്മളമായ ബന്ധമാണ് നിലനിൽക്കുന്നത്. ഈ ബന്ധത്തിന് ശക്തിപകരാനും കൂടുതൽ രചനാത്മകമായ രീതിയിൽ നിലനിർത്താനും അറബി ഭാഷാ പ്രചാരണത്തിന് കഴിയും. ഭാഷയുടെ അതിർവരമ്പുകൾ ഒരിക്കലും സമൂഹങ്ങളെ പരസ്പരം അകറ്റുവാൻ കാരണമാവരുതെന്നും ഭാഷാപഠനം അനായാസകരമാക്കാൻ സഹായകമാകുന്ന ഏത് ശ്രമവും ശ്ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. മാനവ സംസ്‌കൃതിയുടെ അടിസ്ഥാന സ്രോതസായ ഭാഷകളെ പരിപോഷിപ്പിക്കുവാനും കൂടുതൽ അടുത്തറിയുവാനും സോദ്ദേശ്യപരമായ ശ്രമങ്ങൾ നടത്തുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ലോകത്ത് ഏറ്റവും സജീവമായ ഭാഷകളിലൊന്നാണ് അറബി ഭാഷ. ഗൾഫ് തൊഴിൽ തേടിയെത്തുന്നവർക്ക് ഏറെ സഹായകകരമായ ഒരു സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. അറബികളും ഇന്ത്യക്കാരും തമ്മിൽ കൂടുതൽ കാര്യക്ഷമമായ രീതിയിൽ ഇടപാടുകൾ നടത്താൻ അറബി ഭാഷ സഹായകരമാകുമെന്നും ഈയർഥത്തിൽ അമാനുല്ലയുടെ കൃതിയുടെ പ്രസക്തി ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

ഐ.ബി. പി. എൻ. പ്രസിഡണ്ട് കെ. എം. വർഗീസ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഐ.സി.ബി. എഫ്. മുൻ പ്രസിഡണ്ട് കരീം അബ്ദുല്ല, വിനോദ്, മുഹമ്മദ് റാഫി, കെ. വി. അബ്ദുല്ലക്കുട്ടി, മുഹമ്മദ് ത്വയ്യിബ് സംസാരിച്ചു. ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

ന്യൂഡൽഹി കേ ന്ദ്രമായ ഗുഡ് വേർഡ് ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി തുടക്കക്കാർക്ക് അദ്ധ്യാപകന്റെ സഹായം കൂടാതെ സ്പോക്കൺ അറബികിന്റെ പ്രാഥമിക പാഠങ്ങൾ പരിചയപ്പെടുത്തുതാണെ് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. മീഡിയ പ്ളസാണ് പുസ്തകത്തിന്റെ ഖത്തറിലെ വിതരണക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP