Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവാസ് പാലേരിക്കും ശ്രീജിത്ത് വിയ്യൂരിനും ഹ്യൂമാനിറ്റി സർവീസ് അവാർഡ്

നവാസ് പാലേരിക്കും ശ്രീജിത്ത് വിയ്യൂരിനും ഹ്യൂമാനിറ്റി സർവീസ് അവാർഡ്

ദോഹ : പരസ്യ വിപണന രംഗത്തും ഈവന്റ് മാനേജ്മെന്റ് രംഗത്തും ഖത്തറിലും കേരളത്തിലും ശ്രദ്ധേയരായ മീഡിയ പ്ളസ് അഡ്വർട്ടൈസിങ് & ഈവന്റ് മാനേജ്മെന്റ് കമ്പനി ഏർപ്പെടുത്തിയ രണ്ടാമത് ഹ്യൂമാനിറ്റി സർവ്വീസ് അവാർഡ് പ്രമുഖ ഗായകനായ നവാസ് പാലേരിക്കും, മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിനും. പ്രൊഫസർ എം.അബ്ദുൽ അലി, ഡോ. ശുക്കൂർ കിനാലൂർ, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് ഇരുവരേയും അവാർഡിന് തെരഞ്ഞെടുത്തത്. മീഡിയ പ്ളസിന്റെ കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റിയുടെ ഭാഗമായാണ് മാനവരാശിക്ക് സേവനം ചെയ്യുന്ന യുവപ്രതിഭകളെ ആദരിക്കുന്നത്.

സ്‌നേഹത്തിൽ അധിഷ്ഠിതമായ കവിതകളും, മാപ്പിളപ്പാട്ടുകളും സിനിമാ ഗീതങ്ങളുമായി 'നന്മ നിറഞ്ഞ പാട്ടുകൾ'' എന്ന പേരിൽ ഏകാംഗ ഗാനമേളയുമായി മാപ്പിളപ്പാട്ട് രംഗത്ത് സജീവമായ കോഴിക്കോട് സ്വദേശി നവാസ് പാലേരിയുടെ പാട്ടുകൾ മനുഷ്യ സ്‌നേഹം, ദേശസ്‌നേഹം, പ്രവാചക സ്‌നേഹ എന്നിവയിൽ ചാലിച്ചെടുത്തതാണ്. ശുദ്ധമായ സംഗീതം സ്വപ്നം കാണുന്ന നവസ് പാട്ടുകളുടെ ബഹളങ്ങളുടെ പിറകെ പോകാത്ത ഗായകനാണ്. മാപ്പിളപ്പാട്ടെന്ന പേരിൽ പുറത്തിറങ്ങുന്ന ആഭാസ ഗാനങ്ങൾ ഈ കലാശാഖയെ തന്നെ തകർക്കുമ്പോൾ തന്റെ വേറിട്ട വഴി മാപ്പിളപ്പാട്ട്് പ്രസ്ഥാനത്തിനും സഹായകരമാവുന്ന പ്രതീക്ഷയിലാണ് നവാസ്. പഴയ പാട്ടുകളുടെ ശേഖരം തേടിപ്പിടിച്ച് അത് വേദികളിലെത്തിക്കുക എന്ന ശ്രമകരരമായ ദാത്യത്തിലാണ് നവാസ്. മനുഷ്യസ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുകയും സാമൂഹ്യ സൗഹാർദ്ദത്തിന് ആഹ്വോനം ചെയ്യുകയും ചെയ്യുന്ന പാട്ടും പ്രസംഗവുമാണ് നവാസിനെ അവാർഡിന് അർഹനാക്കിയത്്.

കലയുടെ സാമൂഹിക ധർമ്മം അടയാളപ്പെടുത്തുന്ന നിരവധി പരിപാടികളിലൂടെ കേരളത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ മാന്ത്രികനാണ് ശ്രീജിത്ത് വിയ്യൂർ, ജാല വിദ്യയെ കേവലം വിനോദം എന്നതിലുപരി വിഞ്ജാനവും നന്മകളും കോർത്തിണക്കി പരിവർത്തനത്തിന്റെ ചാലക ശക്്തിയാക്കുന്നതിനുള്ള പ്രായോഗിക പരീക്ഷണങ്ങളാണ് ശ്രീജിത്ത് വിയ്യൂരിനെ ശ്രേദ്ധേയനാക്കുന്നത്. ഇന്ദ്രജാലത്തെ മാനവരാശിയുടെ നന്മക്ക് പ്രയോജനപ്പെടുത്താവുന്ന എല്ലാ മേഖലയും ശ്രിജിത്ത് ഉപയോഗപ്പെടുത്താറുണ്ട്. മദ്യപാനം, പുകവലി, അഴിമതി, വർഗീയത, ഭീകരവാദം, എയ്ഡിസ് ബോധവൽക്കരണം, സാക്ഷരത യജ്ഞം, പരിസ്ഥിതി സംരംക്ഷണം, കംപ്യൂട്ടർ സാക്ഷരത, മനോരോഗികൾക്കായുള്ള പ്രത്യേക പരിപാടി, ഇംഗ്ലീഷ് അദ്ധ്യാപകർക്കായി ആവിഷ്‌കരിച്ച പരിപാടികൾ എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു.

തങ്ങളുടെ കലാപരമായ കഴിവ് ഉപയോഗിച്ച് സമൂഹ നന്മക്ക് നൽകി വരുന്ന സേവനങ്ങൾ പരിഗണിച്ചാണ് ഇരുവരെയും അവാർഡിന് തെരഞ്ഞെടുത്തതെന്ന് മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഓഗസ്റ്റ് 19 ന് മലപ്പുറം വടക്കാങ്ങരയിൽ വെച്ച് നടക്കുന്ന സൗഹൃദ സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP