Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിൽ ആവേശമായി നാടൻപാട്ട് മത്സരം; രാജഗിരി പബ്ലിക് സ്‌കൂൾ ഒന്നാം സ്ഥാനത്ത്

ഖത്തറിൽ ആവേശമായി നാടൻപാട്ട് മത്സരം; രാജഗിരി പബ്ലിക് സ്‌കൂൾ ഒന്നാം സ്ഥാനത്ത്

കൈരളി ചാനലും കനൽ നാടൻ പാട്ട് സംഘം ഖത്തറും സംയുക്തമായി സംഘടിപ്പിച്ച നാടൻപാട്ട് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ രാജഗിരി പബ്ലിക് സ്‌കൂൾ ഒന്നാംസ്ഥാനവും കണ്ണൂർ യുനൈറ്റട് വെൽഫയർ അസോസിയേഷൻ ഖത്തർ (കുവാഖ്) രണ്ടാം സ്ഥാനവും ഒരുമ ഖത്തർ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മില്ലേനിയം കിഡ്‌സ് ഒന്നാം സ്ഥാനവും ശാന്തി നികേതൻ സ്‌കൂൾ രണ്ടാം സ്ഥാനവും ശ്രാവണം ഖത്തർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത നാടൻപാട്ട് കലാകാരന്മാരായ പ്രസീത ചാലക്കുടി, മനോജ് പെരുമ്പിലാവ്, സുധീർ ബാബു എന്നിവർ മത്സരത്തിൽ വിധികർത്താക്കളായിരുന്നു.

വിജയികൾക്ക് നോർക്ക റൂട്ട്‌സ് ഡയരക്ടർ സി വി റപ്പായി, ഐ സി ബി എഫ് വൈസ് പ്രസിടണ്ട് പി എൻ ബാബു രാജൻ ,.സംസ്‌കൃതി ജനറൽ സെക്രട്ടറി വിജയകുമാർ, പ്രസിടണ്ട് എ സുനിൽ, ട്രഷറർ സന്തോഷ് തൂണേരി തുടങ്ങിയവർ ഉപഹാരവും സർട്ടിഫിക്കറ്റ്കളും സമ്മാനിച്ചു.

മത്സരശേഷം ഐസിസിയി അശോക ഹാളിൽ ആവേശകടൽ തീർത്ത പ്രസീത ചാലക്കുടിയും കനൽനാടൻ പാട്ട് സംഘവും ചേർന്നു അവതരിപ്പിച്ച നാടൻപാട്ടുകൾ നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു.

പരിപാടിക്ക് സണ്ണി കെ , ഓമനകുട്ടൻ പരുമല, സാബിത് സഗീർ, പ്രദീപ്, ഷൈജു ധമനി സുഹാസ്, രവി മണിയൂർ, ഷംസീർ, ഷംജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP