Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എസ്. വി. പി. ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ഇന്ന് മുതൽ

ദോഹ:- രണ്ടാമത് എസ്. വി. പി. ചാമ്പ്യൻസ് ലീഗ് ആൾ ഇന്ത്യ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് വൈകിട്ട് 6 മണി മുതൽ മിഡ് മാക് റൗണ്ട് അബൗട്ടിന് സമീപമുള്ള പഴയ ഐഡിയൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽപ്രഗത്ഭരായ 12 ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ജൂൺ 26 (ചൊവ്വ) മുതൽ 29 (വെള്ളി) വരെയാണ് മത്സരങ്ങൾ.

എസ്. വി. പി. ചാർട്ടേർഡ് 11, തുമാമ ബോയ്‌സ്, ഹനാൻ ഖത്തർ, ഷാർക് 11, ഗാലിന സിസി, അൽ ഹംറ, സിസിആർസി വാരിയർസ്,നോർവാ സിസി, ബ്ലൂ വൈൽ, കൂർഗ് വാരിയർസ്, അല്ലിയൻസ് മലബാർ, സിനാൻ സിസി, എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ടൂർണമെന്റിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ന് 6 മണിക്ക് ഇന്ത്യൻ സ്പോർട്സ് സെന്റർ ചെയർമാൻ & ഹെഡ് ഓഫ് ക്രിക്കറ്റ് അസീം അബ്ബാസ് നിർവഹിക്കും. ചടങ്ങിൽ ദോഹയിലെ പ്രമുഖർ പങ്കെടുക്കുന്നു. 29 വെള്ളിയാഴ്‌ച്ച 7 മണിക്കാണ് ഫൈനൽ മത്സരം.

എല്ലാ മത്സരങ്ങളും ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുമെന്ന് സങ്കാടകർ അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP