Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൾച്ചറൽ ഫോറം കണ്ണൂർ ഘടകം സംഘടിപ്പിക്കുന്ന 'ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂർ' കാമ്പയിന് തുടക്കമായി

കൾച്ചറൽ ഫോറം കണ്ണൂർ ഘടകം സംഘടിപ്പിക്കുന്ന 'ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂർ' കാമ്പയിന് തുടക്കമായി

ദോഹ : പകയുടെയും സംഘർഷങ്ങളുടെയും ഭൂമി എന്നതിനപ്പുറം സ്‌നേഹ സൗഹാർദങ്ങളുടെ ഭൂമികയാണ് കണ്ണൂർ. കൾച്ചറൽ ഫോറം കണ്ണൂർ ഘടകം സംഘടിപ്പിക്കുന്ന 'ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂർ' കാമ്പയിന് തുടക്കമായി. കണ്ണൂരിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ പരമാവധി നീക്കാനും നാട്ടിലെ മഹത്തായ സാംസ്‌കാരിക പൈതൃകത്തെയും സ്‌നേഹ സൗഹാർദത്തെയും അറിയിക്കാനും കാമ്പയിൻ സഹായകമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

ജനുവരി 1 മുതൽ 26 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പ്രബന്ധ മത്സരം, കഥ, കവിത മത്സരം, പാചക മത്സരം, കുട്ടികൾക്കുള്ള വ്യത്യസ്തങ്ങളായ മത്സരം തുടങ്ങി വിപുലമായ പരിപാടികൾ നടക്കും. ഖത്തറിലെ പ്രമുഖ കലാ സാംസ്‌കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടോക്ഷോയും ക്യാമ്പയിന്റെ ഭാഗമായി നടക്കും.

യോഗത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷാനവാസ് ഖാലിദ്, ജനറൽ സെക്രട്ടറി നിസാർ, സാംസ്‌കാരിക സെക്രട്ടറി തസ്‌നീം, കലാവിഭാഗം കോർഡിനേറ്റർ നജ്‌ല തുടങ്ങിയവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP