Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടൽ നടപടി പ്രതിഷേധാർഹം; കൾച്ചറൽ ഫോറം

മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടൽ നടപടി പ്രതിഷേധാർഹം; കൾച്ചറൽ ഫോറം

ദോഹ: പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടിയ നടപടി മലപ്പുറം ജില്ലയോടുള്ള ഭരണാധികാരികളുടെ കടുത്ത അവഗണനയുടെ തനിയാവർത്തനമാണെന്ന് കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. മലപ്പുറം-പാലക്കാട് ജില്ലകളിലുള്ളവരുടെ പാസ്‌പോർട്ട് സേവനങ്ങൾക്ക് ആശ്രയമായിരുന്ന ഓഫീസ് അടച്ചുപൂട്ടിയത് തികഞ്ഞ ലാഭേഛയുടെയും മുൻവിധിയുടെയും അടിസ്ഥാനത്തിലാണ്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്പോർട്ട് ഓഫീസുകളിൽ ഒന്നാണ് മലപ്പുറത്തേത്. ഓഫീസ് അടച്ചുപൂട്ടുന്നതോടെ, നിലവിൽ കാസറഗോഡ് മുതൽ കോഴിക്കോടുവരെയുള്ള ജില്ലകളിലെ പാസ്‌പോർട്ട് സേവനങ്ങൾ കൈകാര്യം ചെയ്യുന്ന കോഴിക്കോട് ഓഫീസിനെ ആശ്രയിക്കുക വഴി അടിയന്തിര സേവനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള കാലതാമസം ഇരട്ടിയാകുമെന്നുള്ള ആശങ്ക പ്രവാസികൾക്കിടയിൽ ശക്തമാണ്.

വെൽഫെയർ പാർട്ടി ഉൾപ്പെടെ ചുരുക്കം ചില രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും മാത്രമാണ് സർക്കാറിന്റെ ഈ നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളതെന്നും കമ്മിറ്റി നിരീക്ഷിച്ചു. കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദലി, സെക്രട്ടറി ആരിഫ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP