Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി അംഗത്തിന് കുറ്റ്യാടി മണ്ഡലം അംഗങ്ങൾ യാത്രയയപ്പ് നല്കി

നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി അംഗത്തിന് കുറ്റ്യാടി മണ്ഡലം അംഗങ്ങൾ യാത്രയയപ്പ് നല്കി

മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന കുറ്റ്യാടി മണ്ഡലം കെഎംസിസി സീനിയർ നേതാക്കളായ കാസിം വണ്ണാറത്ത് , കുഞ്ഞമ്മദ് നൊച്ചോടി എന്നിവർക്ക് കുറ്റ്യാടി മണ്ഡലം കെഎംസിസി യാത്രയപ്പ് നൽകി. മണ്ഡലം വൈസ് പ്രസിഡന്റ് ഫിർദൗസ് മണിയൂരിന്റെ അദ്ധ്യക്ഷതയിൽ തുമാമ കെഎംസിസി ഹാളിൽ വെച്ച് ചേർന്ന പരിപാടി കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എംപി ഇല്യാസ് ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ അബ്ദുൽ നാസർ നദ്വി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രഡിഡന്റ് സിറാജ് മാതോത്ത് കാസിം വണ്ണാറത്ത്‌നും , മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസൽ കായക്കണ്ടി കുഞ്ഞമ്മദ് നൊച്ചോടികും ഉപഹാരസമർപ്പണം നടത്തി. ഖത്തർ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫൈസൽ അരോമ , കോഴിക്കോട് ജില്ലാ സെക്രട്ടറി ശരീഫ് മാമ്പയിൽ , കപ്ലിക്കണ്ടി പോക്കർഹാജി ,ഓ കെ മുനീർ , കെ ടി കുഞ്ഞമ്മദ്, അഷ്റഫ് കനവത്ത്, ഡോ അബ്ദുൽ സമദ് , മുഹമ്മദ് കുന്നുമ്മൽ , കുഞ്ഞമ്മദ് മനത്താബ്ര ,ഇസ്മായിൽ പി കെ കാക്കുനി,മുഹമ്മദ് അലി കെ കെ എന്നിവർ സംസാരിച്ചു , 

മണ്ഡലം സെക്രെട്ടറി ശബീർ മേമുണ്ട സ്വാഗതവും , ട്രഷറർ സൽമാൻ എളയടം നന്ദിയും പറഞ്ഞു .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP