Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിശ്വാസവും സമർപ്പണവുമാണ് വിജയത്തിന് നിദാനം; കെ. എം. വർഗീസ്

വിശ്വാസവും സമർപ്പണവുമാണ് വിജയത്തിന് നിദാനം; കെ. എം. വർഗീസ്

റകളഞ്ഞ വിശ്വാസവും സമ്പൂർണമായ സമർപ്പണവുമാണ് ജീവിത വിജയത്തിന്റെ നിദാനമെന്നും ബലിപ്പെരുന്നാൾ ഉദ്ഘോഷിക്കുന്ന സുപ്രധാനമായ സന്ദേശം ആത്മാർപ്പണ ത്തിന്റെ വിജയാഘോഷമാണെന്നും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ നെറ്റ് വർക് ( ഐ.ബി. പി. എൻ ) പ്രസിഡണ്ട് കെ. എം. വർഗീസ് അഭിപ്രായപ്പെട്ടു. ബനാന റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ബലി പെരുന്നാളിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക മാനവികതയുടേയും മനുഷ്യ സമത്വത്തിന്റെയും ഉജ്വല സന്ദേശമാണ് ഹജ്ജ് നൽകുന്ന തെന്നും സമകാലിക ലോകത്ത് മാനവസമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ വളർച്ചാവികാസത്തിന് ഈ സന്ദേശം ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ദേശ ഭാഷാ വ്യത്യാസമില്ലാതെ മാനവരാശിയെ ഒന്നായി കാണുന്ന മഹത്തായ കർമമാണ് ഹജ്ജ്. ബലിപ്പെരുന്നാളും അതുമായി ബന്ധപ്പെട്ട ചരിത്രസ്മൃതികളും മാനവചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങളുടെ ഉദ്ബോധനമാണ്. സാമൂഹ്യ സൗഹാർദ്ധവും സഹകരണവും സർവോപരി മാനവ ഐക്യവുമാണ് ഹജ്ജും പെരുന്നാളും അടയാളപ്പെടുത്തുന്നത്. ആത്മാർഥമായ സ്നേഹത്തിന്റേയും സഹകരണത്തിന്റേയും വക്താക്കളും പ്രയോക്താക്കളുമായി നല്ല മനുഷ്യരാവുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വിറ്റാമിൻ പാലസ് റീജ്യണൽ ഡയക്ടർ അബൂബക്കർ സിദ്ധീഖ് പെരുന്നാൾ നിലാവിന്റെ ആദ്യപ്രതി ഏറ്റു വാങ്ങി.

ഈദാഘോഷത്തിന്റെ സുപ്രധാനമായ ഭാഗം സന്ദേശം കൈമാറുകയും സ്നേഹബന്ധങ്ങൾ ശക്തമാക്കുകയുമാണെന്നും ഈയർഥത്തിൽ ഏറെ പ്രസക്തമായ സംരംഭമാണ് ഈ പ്രസിദ്ധീകരണമെന്നും കോപ്പി സ്വീകരിച്ച് സംസാരിച്ച അബൂബക്കർ സിദ്ദീഖ് പറഞ്ഞു. ഈദാഘോഷം ആത്മീയമായും സാമൂഹികമായും ഒട്ടേറെ മാനങ്ങളുള്ളതാണ്. .സൗഹാർദ്ധത്തിന്റെ വടാമലരുകൾ വിരിയിക്കുവാനും കൂടുതൽ ഊഷ്മളമായ സാമൂഹ്യ ബന്ധങ്ങൾ സൃഷ്ടിക്കുവാനും ഇത്തരം സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തണം. പ്രവാസി കൂട്ടായ്മകളും കുടുംബസംഗമങ്ങളും ആഘോഷങ്ങളെ അർഥവത്താക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നസീം അൽ റബീഹ് മെഡിക്കൽ സെന്റർ സി. ഇ. ഒ. ഷാനവാസ്, ബനാന റസ്റ്റോറന്റ് ഡയറക്ടർ മുസ്തഫ, സി. എച്ച്, ഖത്തർ സ്റ്റാർ ട്രേഡിങ് ജനറൽ മാനേജർ ടി. എം. കബീർ, കെ.വി. അബ്ദുല്ലക്കുട്ടി സംസാരിച്ചു.

ടീം സഅ്ഫറാൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ്, നസീം അൽ റബീഹ് മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ മുഹമ്മദ് ആരിഫ്, അൽ റഹീബ് ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മായൻ കണ്ടോത്ത് എന്നിവർ ചടങ്ങിൽ വിശിഷ്ട അതിഥികളായിരുന്നു. മീഡിയ പ്ളസ് സി. ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP