Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത നിരപേക്ഷ കൂട്ടായ്മകൾ ശൈഥില്യപ്പെടുന്നിടത്താണ് വിദ്വേഷ ശക്തികൾ നേട്ടം കൊയ്യുന്നത് - യുത്ത്‌ഫോറം സമ്മേളനം

മത നിരപേക്ഷ കൂട്ടായ്മകൾ ശൈഥില്യപ്പെടുന്നിടത്താണ് വിദ്വേഷ ശക്തികൾ നേട്ടം കൊയ്യുന്നത് - യുത്ത്‌ഫോറം സമ്മേളനം

ത നിരപേക്ഷ ശക്തികൾ ശൈഥില്യപ്പെടുന്നിടത്താണ് വിദ്വേഷ ശക്തികൾ നേട്ടം കൊയ്യുന്നതെന്നും സ്‌നേഹത്തിനും സൗഹാർദ്ദത്തിനും വേണ്ടിയുള്ള സംഘടിത പ്രവർത്തനങ്ങളിലൂടെ വിഭാഗീയതയും അസഹിഷ്ണുതയും ചെറുത്ത് തോൽപ്പിക്കാൻ കഴിയുമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം യൂസുഫ് ഉമരി പറഞ്ഞു. 'സ്‌നേഹത്തിന്, സൗഹാർദ്ദത്തിന് യുവതയുടെ കർമ്മസാക്ഷ്യം' എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട യുവജന സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന് ആനന്ദവും സമാധാനവും നൽകേണ്ട ഏറ്റവും വലിയ സാമൂഹിക സ്ഥാപനമാണ് കുടുബം. ഒരു യുവാവെന്നത് സുഹ്രുദ് ബന്ധങ്ങളുടെ കൂടി സ്രിഷ്ടിയാണ്. പരസ്പര ബന്ധങ്ങൾ ജൈവികവും ഊഷ്മളവുമായി നില നിർത്താൻ യുവാക്കൾ ബദ്ധശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹം, കാരുണ്യം , വിട്ടുവീഴ്ച തുടങ്ങിയ ഉത്തമ മൂല്യങ്ങൾ നട്ടുവളർത്തുന്നതിൽ കുടുംബജീവിതത്തിന്റെ പങ്ക് വളരെ വലുതാണ്. നല്ല കുടുംബജീവിതം പരസ്പരം സ്‌നേഹിക്കുകയും സഹവർത്തവത്തോടെ പെരുമാറുകയും ചെയ്യുന്ന സമൂഹത്തെ പുനര്‌നിര്മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിൽ കാതലായ മാറ്റങ്ങൾ സ്രിഷ്ടിക്കാൻ യുവാക്കൾക്കേ കഴിയൂ. പ്രവാസം എന്നത് സാദ്ധ്യതയുടെ പേരാകണം. പ്രവാസത്തിലെ പരിമിതികളെ സാധ്യതകളാക്കി ഉപയോഗപ്പെടുത്താനാണ് യൂത്ത്‌ഫോറം യുവാക്കളെ ക്ഷണിക്കുന്നത്. വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും സംസ്‌കാരത്തെ സ്‌നേഹം കൊണ്ടും സൗഹാർദ്ദം കൊണ്ടും തിരുത്താനുള്ള പ്രവർത്തനങ്ങൾക്ക് യുവജനങ്ങൾ മുന്നിട്ടിറങ്ങണമന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് പറഞ്ഞു.

അൽ ഖോർ, മദീന ഖലീഫ, ഹിലാൽ എന്നീ മൂന്നിടങ്ങളിലായാണ് യുവജന സമ്മേളനങ്ങൾ നടന്നത്. വിവിധയിടങ്ങളിലായി യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, സലീൽ ഇബ്രാഹീം, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, കാമ്പയിൻ കൺ വീനർ നൗഷാദ് വടുതല, മേഖല ഭാരവാഹികളായ മുഹമ്മദ് അലി, സുഹൈൽ അബ്ദുൽ ജലീൽ, തുടങ്ങിയവർ സംസാരിച്ചു. ഡോക്യുമെന്ററി പ്രദർശനം, ഗാനാലാപനം തുടങ്ങിയവയും സമ്മേളനങ്ങളോടനുബന്ധിച്ച് അരങ്ങേറി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP