Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌നേഹവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കുന്നതിൽ പ്രവാസികൾ പ്രതിജ്ഞാബദ്ധം -ദോഹ റമദാൻ മീറ്റ്

ദോഹ: ഖത്തർ ഉയർത്തിപ്പിടിക്കുന്ന സാമൂഹിക സൗഹാർദ്ദവും സമാധാനസന്ദേശവും, പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരവും, കാത്ത്‌സൂക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇന്ത്യൻ പ്രവാസികൾപ്രതിജ്ഞാബദ്ധരാണെന്ന് ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സിഐഡി)ഖത്തർചാരിറ്റി എന്നിവയുമായി സഹകരിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റ്അഭിപ്രായപ്പെട്ടു.

ഡി.ഐ.സിഐഡി ചെയർമാൻ ഡോ: ഇബ്രാഹിം സാലിഹ് അൽ നുഐമി പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തർ എപ്പോഴും സ്വദേശികൾക്കും വിദേശികൾക്കും ഒരേപോലെ സമാധാനവും ഐക്യവും പ്രദാനം നൽകുന്ന നാടാണ്. വിവിധ സമൂഹങ്ങൾക്കിടയിൽ ആശയസംവാദങ്ങൾക്ക് വേദിയൊരുക്കി പരസ്പരമുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനുള്ളപ്രവർത്തനങ്ങ  ളാണ് ഡി.ഐ.സിഐഡി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഉദ്ഘാടനപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ഖത്തറിലെ പ്രവാസി സമൂഹം എന്നുംസഹവർത്തിത്വവും സാഹോദര്യവും പരസ്പര ബഹുമാനവും കൊണ്ട് സൗഹാർദ്ദപരമായഅന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പ്രകീർത്തിച്ചു. ഡിഐസിഐ ഡിയുടെസന്ദേശം വിവിധ പ്രവാസി കൂട്ടായ്മകളുമായും സമൂഹവുമായും നിരന്തരം പങ്ക് വെച്ച്നല്ല ആത്മബന്ധം പുലർത്തിപ്പോരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിനും പുറത്തുമുള്ള വിവിധ സമൂഹങ്ങളുടെ ക്ഷേമത്തിനും പുരോഗമനത്തിനുമായി നിലകൊള്ളുന്ന സംഘടയാണ് ഖത്തർ ചാരിറ്റിയെന്നും ഖത്തറിലെ പ്രവാസികളുടെസമഗ്രമായ ക്ഷേമം ഖത്തർ ചാരിറ്റിയുടെ പ്രധാന അജണ്ടകളിൽ ഒന്നാണെന്നും റമദാന്മീറ്റിൽ ആശംസ പ്രഭാഷണം നടത്തിയ ഖത്തർ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർഡോ: മുഹമ്മദ് അൽ ഗാമിദി പറഞ്ഞു. ഖത്തർ മുന്നോട്ട് വക്കുന്ന മഹനീയസന്ദേശങ്ങളുടെ അംബാസിഡർമ്മാരായി പ്രവാസികൾ മാറണം എന്നും അദ്ധേഹം ആഹ്വാനംചെയ്തു.

ഡി.ഐ.സി.ഐഡിയും ഖത്തർ ചാരിറ്റിയും ഉയർത്തിപ്പിടിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പ്രവാസി സമൂഹത്തിൽപ്രതിനിധാനം ചെയ്യുന്നതിൽ യൂത്ത് ഫോറത്തിനു സന്തോഷവും അഭിമാനവും ഉണ്ടെന്ന്അധ്യക്ഷ പ്രഭാഷണം നിർവഹിച്ച് കൊണ്ട് യൂത്ത് ഫോറം പ്രസിഡന്റ് എസ് എഫിറോസ് പറഞ്ഞു. യൂത്ത്‌ഫോറം ഉപദേശക സമിതി അംഗം കെ.സി. അബ്ദുല്ലത്തീഫ് ദോഹറമദാൻ മീറ്റ് ജനറൽ കൺവീനർ നൗഷാദ് വടുതല തുടങ്ങിയവർ സംസാരിച്ചു.

ഖത്തറിലെ വിവിധ സർക്കാർ സംവിധാനങ്ങൾ പ്രവാസികൾക്ക് നൽകികൊണ്ടിരിക്കുന്ന സഹായ സഹകരണങ്ങൽ വിലമതിക്കാനാവാത്തതാണെന്ന് ആമുഖ പ്രഭാഷണംനടത്തിയ യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീൽ ഇബ്രാഹീം പറഞ്ഞു. യൂത്ത്‌ഫോറംവൈസ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ്, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്തുടങ്ങിയവർ സംബന്ധിച്ചു.

ഖത്തർ സ്പോർട്സ് ക്ലബ്ബിൽ വച്ച് നടന്ന പരിപാടിയിൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ നിന്നായി 2500ൽ പരം മലയാളി യുവാക്കൾ പങ്കെടുത്തു.ഇഫ്ത്വാർ മീറ്റോടെ പരിപാടി സമാപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP