Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്‌കൃതി - സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം 2017; 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസി മലയാളികളുടെ രചനകൾ ക്ഷണിക്കുന്നു

സംസ്‌കൃതി - സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം 2017; 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസി മലയാളികളുടെ രചനകൾ ക്ഷണിക്കുന്നു

ശ:ശരീരനായ സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം സംസ്‌കൃതി സംഘടിപ്പിക്കുന്ന സംസ്‌കൃതി-സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം 2017 - ലേക്കുള്ള രചനകൾ ക്ഷണിക്കുന്നു. ചെറുകഥാ വിഭാഗത്തിലാണ് മത്സരം.

ജി. സി. സി. രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മുൻപ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളായിരിക്കും മത്സരത്തിലേക്ക് പരിഗണിക്കുക. 50,000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരം. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാർ ഉൾകൊള്ളുന്ന ജൂറി ആയിരിക്കും അവാർഡ് നിർണ്ണയിക്കുക.

മത്സരത്തിലേക്ക് രചനകൾ സ്വീകരിക്കുന്ന അവസാന തിയതി 2017 സെപ്റ്റംബർ 15 ആയിരിക്കും. രചനകൾ തപാൽ മാർഗമോ (Sanskriti-C.V. Sreeraman Literary Award, P. O. Box :23671, Doha - Qatar) ഇ.മെയിൽ [email protected] , [email protected] ) വഴിയോ അയക്കാവുന്നതാണ്.

നിബന്ധനകളും കൂടുതൽ വിവരങ്ങളും അറിയുന്നതിന് +974 55859609, +974 33310380 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP