Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തർ സംസ്‌കൃതി ആരംഭിച്ച നോർക്ക/ പ്രവാസി ക്ഷേമനിധി ഹെൽപ് ഡസ്‌ക് ഓഫീസ് മന്ത്രി ജി സുധാകരൻ ഉത്ഘാടനം ചെയ്തു

ഖത്തർ സംസ്‌കൃതി ആരംഭിച്ച നോർക്ക/ പ്രവാസി ക്ഷേമനിധി ഹെൽപ് ഡസ്‌ക് ഓഫീസ് മന്ത്രി ജി സുധാകരൻ ഉത്ഘാടനം ചെയ്തു

പ്രവാസി ക്ഷേമനിധി, നോർക്ക ഐഡി കാർഡ് എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു സംസ്‌കൃതി ആരംഭിച്ച ഹെൽപ് ഡസ്‌കിന്റെ ഓഫീസ് ഉൽഘാടനം കേരള പോതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസ് എല്ലാ വെള്ളിയാഴ്ചകളിലും പ്രവർത്തിക്കുമെന്ന് പ്രവാസി ക്ഷേമനിധി ഡയരക്ടർ കെ കെ ശങ്കരൻ പറഞ്ഞു. നോർക്ക ഡയരക്ടർ സി. വി. റപ്പായി ആശംസകൾ നേർന്നു സംസാരിച്ചു.

കേരളത്തിലെ വികസന ചർച്ചകളിൽ പ്രധാന പങ്ക് പ്രവാസി മലയാളികൾക്ക് ഉണ്ട്. പ്രവാസിക ളുടെ സ്പന്ദനം അറിയാവുന്ന ഒരു മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളം ഭരിക്കുന്നതെന്നും അതുകൊണ്ട് തന്നെ കൂടുതൽ പരിഗണന പ്രവാസികൾക്ക് വരും കാലങ്ങളിൽ പ്രതീക്ഷി ക്കാമെന്നും തുടർന്ന് നടന്ന സ്വീകരണയോഗത്തിൽ മന്ത്രി ജി സുധാകരൻ പറഞ്ഞു. ലക്ഷക്കണക്കിന് പ്രവാസികൾ അധിവസിക്കുന്ന ഖത്തറിൽ ഈ രാജ്യം പ്രവാസികലോടു കാണിക്കുന്ന സ്‌നേഹം മന്ത്രി എടുത്തു പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് നെഗറ്റീവ് ചർച്ചകൾ ആണ് . ഒരു ദുരന്തമുഖത്ത് സർക്കാർ സ്വീകരിക്കുന്ന നടപടികളെ മാധ്യമങ്ങൾ തെറ്റായി വ്യഖ്യാനിക്കുകയാണ്. എന്നാൽ സർക്കാർ ദുരന്ത നിവാരണത്തിനു അടിയന്തരമായ ഇടപെടലുകൾ നടത്തിയതിന്റെ ഭാഗമായാണ് നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിച്ചത്. ദുരന്തം നടന്നു 96 മണിക്കൂറിനുള്ളിൽതന്നെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ സാധിച്ചു. സംസ്ഥാന സർക്കാരിന്റെ കയ്യിൽ പരിമിതമായ ഉപകരണങ്ങൾ മാത്രമേയുള്ളൂ.ഇത്തരം ദുരന്തങ്ങളെ നേരിടാൻ കരുതൽ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ജീവൻ രക്ഷാഉപകരണങ്ങൾ വാങ്ങുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ സംസ്‌കൃതി പ്രസിഡണ്ട് എ കെ ജലീൽ അധ്യക്ഷനായിരുന്നു. സംസ്‌കൃതി ജനറൽസെക്രട്ടറി കെ കെ ശങ്കരൻ സ്വാഗതവും ഇ എം സുധീർ നന്ദിയും പറഞ്ഞു. പി എൻ ബാബുരാജൻ മന്ത്രിയെ ബൊക്കെ നൽകി സ്വീകരിച്ചു . നോർക്ക ഡയരക്ടർ സി വി റപ്പായി ഉൾപ്പടെ പ്രമുഖർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP