Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്‌കൃതി ജനറൽ ബോഡിയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

സംസ്‌കൃതി ജനറൽ ബോഡിയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ജനറൽ യോഗവും ഇഫ്താർ സംഗമവും സലാ ത്ത ജദീദിലുള്ള സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്നു.

സംസ്‌കൃതിയുടെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് അംഗങ്ങളും സംസ്‌കൃതിഅടക്കം ഏകദേശം 600 ഓളം പേർ പങ്കെടുത്തു. പ്രസിഡന്റ് ജലീൽ എ. കെ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ആക്റ്റിങ് ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ അരി ച്ചാലിൽ റിേപ്പാർട്ട് അവതരിപ്പിച്ചു.

ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ ട്രഷറർ ശിവാനന്ദൻ, വൈസ് പ്രസിഡന്റുമാരായ മുഹദാലി, സന്തോഷ് തൂണേരി, സംഘടന നേതാക്കളായ പി. എൻ ബാബുരാജൻ പ്രമോദ് ചന്ദ്രൻ, ഇ. എം. സുധീർ, ഷംസീർ അരിക്കുളം, വനിതാ വേദി പ്രസിഡന്റ് പ്രഭാ മദുസൂദനൻ എന്നിവർ സംസാരിച്ചു.

എക്‌സിക്യൂട്ടീവ് അംഗം സരുൺ മാണി ആടുകാലിൽ അനുശോചന പ്രമേയം അവതരി പ്പിച്ചു. നേതാക്കളായ സമീർ സിദ്ദിഖ്, ഷാനവാസ് ഏലച്ചോല, രവി മണിയൂർ, സുഹാസ് പാറക്കണ്ടിതുടങ്ങിയവർ നേതൃത്വം നല്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP