Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അക്കോൺടെക് എഞ്ചിനിയറിങ് ഖത്തർ ദേശീയ കായിക ദിനമാഘോഷിച്ചു

അക്കോൺടെക് എഞ്ചിനിയറിങ് ഖത്തർ ദേശീയ കായിക ദിനമാഘോഷിച്ചു

ദോഹ : ഖത്തറിലെ പ്രമുഖ എഞ്ചിനിയറിങ് കമ്പനിയായ അക്കോൺടെക് എഞ്ചിനിയറിങ് ഖത്തർ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. കമ്പനിയുടെ വുകൈർ കോമ്പൗണ്ടിൽ നടന്ന ചടങ്ങ് അക്കോൺ ഗ്രൂപ്പ് വെഞ്ച്വഴ്സ് ചെയർമാൻ ശുക്കൂർ കിനാലൂർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യകരമായ ജീവതശൈലി മെച്ചപ്പെടുത്തി കർമ്മരംഗത്തും ജീവിതമേഖലകളിലും സജീവമായി നിലകൊള്ളുക എന്നതാണ് കായികദിനം ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അക്കോൺ ഗ്രൂപ്പ് സിഇഒ പി.എ മുഹമ്മദ് ഷബീർ, ജനറൽ മാനേജർ മുഹമ്മദ് അസ്ലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഓട്ട മത്സരം, റിലേ, കമ്പവലി തുടങ്ങിയ വിവിധ പരിപാടികളിൽ കമ്പനിയിലെ മിക്ക ജീവനക്കാരും പങ്കെടുത്തു. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും ചെയർമാൻ വിതരണം ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP