Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിലന്വേഷകർക്ക് ദിശാബോധം പകർന്നു നൽകി യൂത്ത് ഫോറത്തിന്റെ കരിയർ ഗൈഡൻസ് ക്ലാസ്

തൊഴിലന്വേഷകർക്ക് ദിശാബോധം പകർന്നു നൽകി യൂത്ത് ഫോറത്തിന്റെ കരിയർ ഗൈഡൻസ് ക്ലാസ്

 

യൂത്ത് ഫോറത്തിനു കീഴിലെ കരിയർ അസിസ്റ്റൻസ് വിങ് ആയ കെയർ ദോഹയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.പുതുതായി തൊഴിൽ അന്വേഷിച്ചെത്തുന്നവർക്കും നിലവിലെ ജോലിയിൽ മാറ്റംആഗ്രഹിക്കുന്നവർക്കും മാർഗ നിർദ്ദേശം നൽകുക എന്ന ഉദ്ദേശ്യത്തോടെസംഘടിപ്പിക്കപ്പെട്ട ശിൽപ്പശാലയിൽ ബയോഡാറ്റ നിർമ്മാണം, ഇന്റെർവ്യൂനേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ദോഹയിലെ തൊഴിൽ മേഖലയുടെ നിലവിലെസ്ഥിതി, തോഴിലന്വേഷകർക്കുള്ള അനുയോജ്യമായ വിവിധ മാർഗ്ഗങ്ങൾ തുടങ്ങിയവിഷയങ്ങളെക്കുറിച്ച് സീനിയർ കരിയർ കൺസൾട്ടന്റും ട്രൈനറുമായ ജസീംമുഹമ്മദ് ക്ലാസ്സെടുത്തു.

തുടർന്ന് നടന്ന പാനൽ ഡിസ്‌കഷനിൽ പ്രഫഷണൽ എക്‌സേപേർട്ടും കെയർദോഹയുടെ സീനിയർ കരിയർ കൗൺസിലർമാരുമായ മുഹമ്മദ് മുബാറക്, ഹഫീസുല്ലകെ വി, ബസ്സാം, റയീസ് എന്നിവർ തൊഴിലന്വേഷകരുടെ സംശയങ്ങൾക്ക് മറുപടിനൽകി. മൻസൂറയിലെ ഐ.ഐ.എ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഷഹീന്മുഹമ്മദ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഷജീം കോട്ടച്ചേരി നന്ദിയുംപറഞ്ഞു.

മാസം തോറും കെയർ ദോഹ നടത്തി വരുന്ന കരിയർ ഗൈഡൻസ് വർക്ക്‌ഷോപ്പുകളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നൂറുകണക്കിനു തൊഴിലന്വേഷകർക്ക് ഒരോമാസവും ദിശാബോധം പകർന്ന് നൽകാൻ പരിപടി കൊണ്ട് സാധിക്കുന്നുവെന്ന്‌കെയർ കോഡിനേറ്റർ കോഡിനേറ്റർ ഷജീം കോട്ടച്ചേരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP