Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യൂത്ത് ലൈവ്; ചിത്ര പ്രദർശനം ശ്രദ്ധേയമായി

യൂത്ത് ലൈവ്; ചിത്ര പ്രദർശനം ശ്രദ്ധേയമായി

ദോഹ: യൂത്ത്‌ഫോറം സംഘടിപ്പിച്ച 'യൂത്ത് ലൈവ് ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്റെ 'ഭാഗമായി ഖത്തർ കമ്മ്യൂണിറ്റി കോളജിൽ ദോഹയിലെ പ്രമുഘ ചിത്രകാരുടെ ചിത്രപ്രദർശനം ശ്രദ്ദേയമായി. 'വൺ വേൾഡ്, വൺ ലൗ' എന്ന യൂത്ത് ലൈവ് തീമിൽവരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് നടന്നത്.

ദോഹയിലെ പ്രമുഖ ചിത്രകാരന്മാരായ ഡോക്ടർ ശ്രീ കുമാർ, നൗഫൽ കെ.വി, കരീംഗ്രാഫി, സീന ആനന്ദ്, രാജേഷ് രവി, ബാസിത് ഖാൻ, സുധീരൻ പ്രയാർ, സാന്ദ്രരാമചന്ദ്രൻ, മഹേഷ് കുമാർ, സഗീർ പി.എം, സന്തോഷ് കൃഷ്ണൻ, ബൈജു, ഷാജിചേലാട്, അർച്ചന ഭരദ്വാജ്, സവിത ജാക്കർ, സൻസിത രാമചന്ദ്രൻ, സനഅബുല്ലൈസ്, വാസു വാണിമേൽ, സാക്കിർ ഹുസൈൻ എന്നിവരുടെ ചിത്രങ്ങളുടെപ്രദർശനവും തത്സമയ പെയിന്റിങ്ങിനുമാണ് യൂത്ത് ലൈവ് വേദിയായത്.

ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം യുവ സിനിമാ സംവിധായകൻ മുഹ്‌സിൻ പരാരിനിർവ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി. ശാക്കിർ, യൂത്ത്‌ഫോറംവൈസ് പ്രസിഡണ്ട് സലീൽ ഇബ്രാഹിം, ജെനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്തുടങ്ങിയവർ പങ്കെടൂത്തു. ചിത്ര പ്രദർശനം കാണാൻ ഖത്തരീ പ്രമുഖരടക്കംനൂറുകണക്കിന് ആളുകൾ എത്തി. അൽ ദഖീര യൂത്ത് സെന്റർ അസിസ്റ്റന്റ് ഡയറക്റ്റർഈസ അൽ മുഹന്നദി എക്‌സിബിഷനിലെ കൊച്ചു ചിത്രകാരി സൻസിത രാമചന്ദ്രനു സമ്മാനം നൽകിആദരിച്ചു.

യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി 'സ്നേഹത്തിന്,സൗഹാർദത്തിന്, യുവതയുടെ കർമസാക്ഷ്യം' എന്ന തലക്കെട്ടിൽ നടത്തി വന്നകാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് ആർട്ട് എക്‌സിബിഷൻ സംഘടിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP