1 usd = 69.80 inr 1 gbp = 89.00 inr 1 eur = 79.84 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
18
Saturday

പുതിയ ഇന്ത്യൻ പാസ്‌പോർട്ടിന് ഖത്തറിൽ അപേക്ഷ നൽകേണ്ടത് ഓൺലൈനായി മാത്രം; പാസ്‌പോർട്ട് അപേക്ഷ 15 മുതൽ പൂർണമായും ഓൺലൈനിലേക്ക്

September 09, 2017

ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യൻ പാസ്‌പോർട്ടുകൾക്കുള്ള അപേക്ഷ പൂർണമായും ഓൺലൈനിലേക്ക്. സെപ്റ്റംബർ 15 മുതൽ ഇന്ത്യൻ പാസ്‌പോർട്ടുകൾക്കുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിക്കണം. 15 നു ശേഷം നേരിട്ട് പാസ്‌പോർട്ട് ഓഫീസിൽ കടലാസിൽ സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്ന് ...

ലീവിലായിരിക്കേ തൊഴിലാളിയെ പിരിച്ചു വിടരുതെന്ന് തൊഴിലുടമയ്ക്ക് നിർദ്ദേശം നൽകി ലേബർ മന്ത്രാലയം; ലീവെടുത്ത് മറ്റൊരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യാനും പാടില്ലെന്ന് നിർദ്ദേശം

March 04, 2017

ദോഹ: ലീവിലായിരിക്കെ തൊഴിലാളിയെ ജോലിയിൽ നിന്നു പിരിച്ചുവിടാൻ പാടില്ലെന്ന് തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി മിനിസ്ട്രി ഓഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ്. ലീവു സംബന്ധിച്ച് മന്ത്രാലയം പുതുതായി പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്...

തൊഴിലുടമയുടെ അനുമതിയോടെ മറ്റൊരാളുടെ കീഴിൽ പാർട്ട് ടൈം ജോലി ചെയ്യാം; ആറുമാസത്തേക്ക് എന്നത് മറ്റൊരു ആറു മാസത്തേക്ക് കൂട്ടി നീട്ടി നൽകുകയും ചെയ്യാം; വിദേശികൾക്ക് ആശ്വാസമായി പുതിയ റെസിഡൻസി നിയമം

February 06, 2017

ദോഹ: തൊഴിലുടമയുടെ അനുമതിയോടെ തൊഴിലാളികൾക്ക് മറ്റൊരു എംപ്ലോയറുടെ കീഴിൽ പാർട്ട് ടൈം ജോലി ചെയ്യാമെന്ന് ആഭ്യന്തര വകുപ്പ്. ആദ്യം ആറു മാസത്തേക്കാണ് മറ്റൊരു തൊഴിൽ ചെയ്യാനുള്ള അനുമതി നൽകുന്നതെങ്കിലും പിന്നീട് അത് ആറു മാസത്തേക്ക് കൂടി നീട്ടി നൽകാനുള്ള അവകാശവു...

ഖത്തറിൽ റിക്രൂട്ട്‌മെന്റിന് പുതിയ സംവിധാനം; ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയതോടെ ഏറെ സൗകര്യമെന്ന് വിലയിരുത്തൽ

January 07, 2017

ദോഹ: രാജ്യത്തെ കമ്പനികളിലേക്ക് നിയമനത്തിനുള്ള സ്ഥിരം സമിതി റദ്ദാക്കിയതോടെ റിക്രൂട്ട്‌മെന്റിന് പുതിയ സംവിധാനം ഏർപ്പെടുത്തി. മിനിസ്ട്രി ഓഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ് (MADLAA) ആണ് റിക്രൂട്ട്‌മെന്റിന് പുതിയ ഇലക്ട്രോണി...

പ്രവാസികൾക്കും ഹമദ് വിമാനത്താവളത്തിൽ സൗജന്യ ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്തി; രജിസ്‌ട്രേഷൻ ഇല്ലാതെ ഐഡി, പാസ്‌പോർട്ട് ഉപയോഗിച്ച് ഇ-ഗേറ്റ് സംവിധാനം പ്രവർത്തിപ്പിക്കാം

December 28, 2016

ദോഹ: രാജ്യത്തെ വിദേശികൾക്കും ഹമദ് വിമാനത്താവളത്തിൽ സൗജന്യമായി ഇ-ഗേറ്റ് സംവിധാനം ലഭ്യമായിത്തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിദേശികൾക്കും പതിനെട്ടു വയസിനു മുകളിലുള്ള അവരുടെ മക്കൾക്കും ഐഡി, പാസ്‌പോർട്ട് എന്നിവ ഉപയോഗിച്ച് മുൻകൂർ രജിസ്‌ട്ര...

പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ രാജ്യം വിടേണ്ടി വരുന്നത് 9000 പേർക്ക്; ഡിസംബർ ഒന്നോടെ അനധികൃത താമസക്കാർ വിട്ടുപോകണമെന്ന് വീണ്ടും മുന്നറിയിപ്പ്

November 24, 2016

ദോഹ മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ 9000 പേർ രാജ്യം വിടേണ്ടി വരുമെന്ന് കണക്ക്. സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ ഒന്നിന് അവസാനിക്കുന്നതോടെ രാജ്യത്ത് തങ്ങുന്ന...

പുതിയ സ്‌പോൺസർഷിപ്പ് നിയമം ഡിസംബർ 13 മുതൽ; രാജ്യത്തെത്തുന്ന വിദേശിക്ക് താമസാനുമതി ശരിയാക്കാൻ 30 ദിവസത്തെ സാവകാശം; കരാർ തീരും മുമ്പ് ജോലിയും മാറാം

November 23, 2016

ദോഹ: മൂന്നാഴ്ചയ്ക്കു ശേഷം രാജ്യത്ത് പുതിയ സ്‌പോൺസർഷിപ്പ് നിയമം വരുന്നതോടെ ഖത്തറിലെത്തുന്ന വിദേശിക്ക് താമസാനുമതി ശരിയാക്കാൻ 30 ദിവസത്തെ സാവകാശം ലഭിക്കും. ഡിസംബർ 13 മുതലാണ് പുതിയ സ്‌പോൺസർഷിപ്പ് നിയമം നടപ്പിൽ വരിക. നിലവിൽ വിദേശികൾക്ക് ഏഴു ദിവസത്തെ സാവകാ...

വിദേശികൾ രാജ്യത്ത് പ്രവേശിച്ചാലുടൻ തന്നെ വിരലടയാളം ശേഖരിക്കും; പരീക്ഷണ ഘട്ടം നാലു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

November 15, 2016

ദോഹ: വിദേശികൾ രാജ്യത്ത് പ്രവേശിക്കുന്ന ഉടൻ തന്നെ അവരുടെ വിരലടയാളം രേഖപ്പെടുത്താനുള്ള സംവിധാനം പ്രാബല്യത്തിൽ വരുത്താൻ ഒരുങ്ങുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. നിലവിൽ വിദേശികൾ രാജ്യത്ത് എത്തിക്കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് അവരുടെ വിരലടയ...

പൊതുമാപ്പ് കാലാവധി അവസാനിക്കാൻ 20 ദിവസം കൂടി; മതിയായ രേഖകളില്ലാത്ത ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് അംബാസഡർ

November 12, 2016

ദോഹ: സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് അവസാനിക്കാൻ 20 ദിവസം കൂടി അവശേഷിക്കേ, മതിയായ രേഖകളില്ലാത്ത ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഓർമിപ്പിച്ച് ഇന്ത്യൻ അംബാസഡർ. ഇന്ത്യൻ എംബസിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അംബസാഡർ പി. കുമാരൻ ഇ...

ഖത്തറിൽ പുതിയ ട്രാൻസിറ്റ് വിസാ പദ്ധതി ഉടൻ പ്രാബല്യത്തിൽ; ഖത്തർ എയർവേസ് വഴി യാത്ര ചെയ്യുന്നവർക്ക് സൗജന്യ ട്രാൻസിറ്റ് വിസാ അനുവദിക്കും

October 29, 2016

ദോഹ: ഖത്തറിൽ പുതിയ ട്രാൻസിറ്റ് വിസാ സ്‌കീം ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് ഖത്തർ ടൂറിസം അഥോറിറ്റി വ്യക്തമാക്കി. ഖത്തർ എയർവേസ് വഴി യാത്ര ചെയ്യുന്നവർക്ക് ട്രാൻസിറ്റ് വിസ ഓൺ അറൈവൽ പദ്ധതിയാണ് ആദ്യം നടപ്പിലാക്കുക. അതും തികച്ചും സൗജന്യമായി. ഏതു രാജ്യക്കാർക...

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് സഹായിക്കാൻ പ്രവാസി ഗ്രൂപ്പുകൾ രംഗത്തെത്തി; അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കാനുള്ള നടപടികളുമായി സംഘടനകൾ

August 28, 2016

ദോഹ: സെപ്റ്റംബർ ഒന്നു മുതൽ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കുന്നതിനും നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തി. അനധികൃതമായി രാജ്യത്ത് തങ്ങു...

ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ച് പുതിയ നിയമാവലികൾ പുറത്തിറക്കി മന്ത്രാലയം; കുടുംബാംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചു മാത്രം വേലക്കാരികൾ

July 16, 2016

ദോഹ: ഡ്രൈവർമാർ, വീട്ടുവേലക്കാരികൾ എന്നിവരുൾപ്പെടുന്ന ഗാർഹിക തൊഴിലാളികളുടെ നിയമനം സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഇന്റീരിയർ പുതിയ നിയമാവലി പുറത്തിറക്കി. ഗാർഹിക തൊഴിലാളികളുടെ സേവനം ആവശ്യമാണെന്ന് വ്യക്തമാക്കുന്ന പക്ഷം മാത്രമേ ഇവരുടെ നിയമനത്തിനുള്ള അനുമതി മന്...

ഈ വർഷം ഇന്ത്യൻ എംബസിക്ക് ലഭിച്ചത് 1789 പരാതികൾ; നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത് 32 പേർ

May 28, 2016

ദോഹ: ജനുവരി മുതൽ മെയ്‌ വരെയുള്ള കാലയളവിൽ ഇന്ത്യൻ എംബസിക്ക് ലഭിച്ചത് 1789 പരാതികൾ. കഴിഞ്ഞ വർഷം മൊത്തം 4132 പരാതികളാണ് ഇന്ത്യൻ എംബസിക്ക് രാജ്യത്തെ ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചതെന്ന് എംബസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. എല്ലാ മാസവും എംബസിയിൽ നടത്തിവരാറു...

പുതിയ ഇലക്ട്രോണിക് തൊഴിൽ കരാർ: ഖത്തറിൽ എത്തും മുമ്പു തന്നെ തൊഴിൽ കരാറിൽ ഒപ്പുവയ്ക്കണമെന്ന് മന്ത്രാലയം

May 26, 2016

ദോഹ: കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നതു പോലെ ഏകീകൃത ഇലക്ട്രോണിക് തൊഴിൽ കരാർ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി അഡ്‌മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളേയും കമ്പനിയേയും സംബന്ധിച്ച പൂ...

പുതിയ സ്‌പോൺസർഷിപ്പ് നിയമം ഡിസംബർ പകുതി മുതൽ പ്രാബല്യത്തിൽ; പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എൻട്രി, എക്‌സിറ്റ്, റസിഡൻസി നിയമങ്ങളിൽ

May 23, 2016

ദോഹ: വിദേശികളുടെ എൻട്രി, എക്‌സിറ്റ്, റസിഡൻസി പെർമിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമപരിഷ്‌ക്കാരം ഡിസംബർ പകുതിയോടെ നടപ്പിലാകും. കഫാല നിയമങ്ങളിലുള്ള പരിഷ്‌ക്കാരങ്ങൾ ഒക്ടോബറോടെ നിലവിൽ വരുമെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഡിസംബർ പകുത...

MNM Recommends