Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത് 12 വർഷത്തിന് ശേഷം; മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ സോഷ്യൽ മീഡിയയിൽ പ്രചാരണവുമായി ആഭ്യന്തര മന്ത്രാലയം; നടപടികളുടെ സമയക്രമം പ്രഖ്യാപിച്ചു

ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത് 12 വർഷത്തിന് ശേഷം; മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ സോഷ്യൽ മീഡിയയിൽ പ്രചാരണവുമായി ആഭ്യന്തര മന്ത്രാലയം; നടപടികളുടെ സമയക്രമം പ്രഖ്യാപിച്ചു

ദോഹ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിച്ചു. പൊതുമാപ്പു സംബന്ധിച്ചുള്ള അറിയിപ്പ് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഫേസ്‌ബുക്ക്, ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തു. ഫിലിപ്പീനോ, ഹിന്ദി ഭാഷകളിലും അറിയിപ്പു പ്രചരിപ്പിക്കുന്നുണ്ട്.

സെപ്റ്റംബർ ഒന്നുമുതൽ ഡിസംബർ ഒന്നുവരെയാണ് രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവർക്ക് നിയമവിധേയമാകാനും രാജ്യത്തു പുറത്തു പോകാനും അവസരമൊരുക്കി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവരോട് മന്ത്രാലയത്തെ സമീപിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമാപ്പ് കാലം ആരംഭിക്കുന്ന സെപ്റ്റംബർ ഒന്നു മുതൽ നിയമവിരുദ്ധമായി രാജ്യത്തു തങ്ങുന്നവർ ഉപയോഗപ്പെടുത്തു മെന്നാണ് പ്രതീക്ഷ. നിയമവിധേയമാകുന്നതിന് സന്നദ്ധരായി എത്തുന്നവർക്ക് അതതു രാജ്യത്തെ എംബസികൾ രേഖകൾ ശരിയാക്കി നൽകും. മൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ സഹായിക്കാൻ സന്നദ്ധ സംഘടനകളും രംഗത്തു വരുന്നുണ്ട്.

ഖത്വറിന്റെ ചരിത്രത്തിൽ ഇതു മൂന്നാം തവണയാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. പന്ത്രണ്ടു വർഷത്തിനു ശേഷമാണ് ഇപ്പോൾ പൊതുമാപ്പ് പ്രഖ്യാപിക്കുന്നതെന്ന് ഗൾഫ് ടൈംസ് റിപ്പോർട്ട് ചെയ്തു. 2009ലെ നാലാം നമ്പർ നിയമം അനുസരിച്ച് രാജ്യത്ത് എൻട്രി, എക്സിറ്റ്, റസിഡൻസ്, സ്പോൺസർഷിപ്പ് നിയമങ്ങൾ ലംഘിച്ച് തുടരുന്ന വിദേശികൾക്ക് നിയമനടപടികൾ കൂടാതെ രാജ്യത്തുനിന്നും പുറത്തു പോകാനുള്ള
അവസരം എന്നാണ് പൊതുമാപ്പിന് മന്ത്രാലയം നൽകുന്ന വിശദീകരണം. മ
ന്ത്രാലയത്തിന്റെ സെർച്ച് ആൻഡ് ഫോളോ അപ്പ് വിഭാഗത്തിലാണ് സൗകര്യം
ഉപയോഗപ്പെടുത്തുന്നവർ ബന്ധപ്പെടേണ്ടത്.

ഇന്ത്യൻ എംബസിയിൽ പൊതുമാപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. വാരാന്ത്യ അവധിക്കുശേഷം ആരംഭിക്കാനാണ് സാധ്യതയെന്ന് എംബസി വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം, നിയമം ലംഘിച്ച് രാജ്യത്തു തങ്ങുന്നവർക്ക് രാജ്യത്തു നിന്നും പോകാൻ അവസരമുള്ളതിനാൽ കൂടുതൽ ഇന്ത്യക്കാർ പോകാനുണ്ടാ കില്ലെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്. നിയമം ലംഘിച്ച് രാജ്യത്തു തങ്ങിയവരെ പിഴ ഈടാക്കാതെ സ്വദേശത്തേക്ക് കയറ്റി അയക്കുമ്പോൾ തുടർന്ന് രാജ്യത്തേക്ക് വരുന്നതിന് വിലക്ക് ഏർപ്പെടുത്താറുണ്ട്.

പൊതുമാപ്പിന് അർഹരായ പ്രവാസികൾക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ സേർച്ച് ആൻഡ് ഫോളോഅപ്പ് വകുപ്പിനെ സമീപിക്കേണ്ട സമയം പ്രഖ്യാപിച്ചു.സപ്തംബർ ഒന്ന് മുതൽ എല്ലാ ആഴ്ചയും തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ എട്ട് മണി വരെയുള്ള സമയങ്ങളിൽ വകുപ്പിനെ സമീപിക്കാം.

ബുധനാഴ്ചയാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് മൂന്ന് മാസത്തെ കാലയളവിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2009ലെ നാലാം നമ്പർ നിയമം ലംഘിച്ചവർക്കാണ് പൊതുമാപ്പ്.

നിയമനടപടികളിൽ നിന്നും ഒഴിവായി നിയമവിധേയമായി നാട്ടിലേക്കു മടങ്ങാനുള്ള അവസരമാണ് ഇതിലൂടെ നിയമലംഘകർക്ക് ലഭിക്കുന്നത്. സപ്തംബർ ഒന്നുമുതൽ ഡിസംബർ ഒന്ന് വരെയാണ് പൊതുമാപ്പിനുള്ള സമയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP