Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനത്തിൽ ഹൃദയാഘാതം; ഖത്തറിൽ നിന്ന് മുംബൈയിലേക്ക് പോയ മലയാളി മലയാളി മരിച്ചു; മരണം വിളിച്ചത് പാലക്കാട് സ്വദേശിയെ

വിമാനത്തിൽ ഹൃദയാഘാതം; ഖത്തറിൽ നിന്ന് മുംബൈയിലേക്ക് പോയ മലയാളി മലയാളി മരിച്ചു; മരണം വിളിച്ചത് പാലക്കാട് സ്വദേശിയെ

വിമാനത്തിൽ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് മലയാളി മരിച്ചു.കല്യാൺ തീസ്ഗാവ് ജെറിമെറി മന്ദിരത്തിനടുത്ത് രാമചന്ദ്ര അപ്പാർട്ട്മെന്റിൽ താമസക്കാരനായ പാലക്കാട് സ്വദേശി ആർ. സുരേഷാണ് മരിച്ചത്. പരേതന് 53 വയസായിരുന്നു പ്രായം. ഖത്തറിൽ ജോലിചെയ്യുന്ന സുരേഷ് ബുധനാഴ്ച പുലർച്ചെ ജെറ്റ് എയർവേയ്‌സ് വിമാനത്തിൽ മുംബൈയിലേക്ക് വരുന്നവഴിയാണ് ഹൃദായാഘാതമുണ്ടാകുന്നത്.

പാലക്കാട് ശിവൻകുന്ന് വെഞ്ചത്താൻ പറമ്പിൽ വീട്ടിൽ രാമകൃഷ്ണൻ-പാർവതി ദമ്പതിമാരുടെ മകനാണ് ആർ സുരേഷ്.മുംബൈയിൽ വിവിധകമ്പനികളിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്തിരുന്ന സുരേഷ് കഴിഞ്ഞ കുറേ വർഷങ്ങളായി ഖത്തറിലാണ്.

വിമാനത്താവളത്തിൽ ഇറക്കിയ ഇദ്ദേഹത്തെ ഉടൻതന്നെ നാനാവതി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നീട് കൂപ്പർ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ഡോംബിവ്ലി എയിംസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ കേരളത്തിൽനിന്ന് എത്തിയശേഷം സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് കല്യാണിൽ നടക്കും.ഭാര്യ: നിഷ നായർ. മക്കൾ: വേദാന്ത്, വേദിക.

ഇടയ്ക്കിടെ വന്നുപോകാറുള്ള അദ്ദേഹം സമന്വയ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി കല്യാണിലെ പല സംഘടനകളുടേയും സംഘാടകനും സജീവ പ്രവർത്തകനുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP