Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിസിസി രാജ്യങ്ങൾക്കിടയിൽ മൊബൈൽ റോമിങ് നിരക്ക് കുറയ്ക്കും; പുതിയ സംവിധാനം അടുത്തവർഷം മുതൽ പ്രാബല്യത്തിൽ

ജിസിസി രാജ്യങ്ങൾക്കിടയിൽ മൊബൈൽ റോമിങ് നിരക്ക് കുറയ്ക്കും; പുതിയ സംവിധാനം അടുത്തവർഷം മുതൽ പ്രാബല്യത്തിൽ

ജിസിസി രാജ്യങ്ങൾക്കിടയിൽ തുടർച്ചയായി യാത്രചെയ്യുന്നവർക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനത്തിന് ദോഹയിൽ നടന്ന ഗൾഫ് രാജ്യങ്ങളിലെ ടെലികമ്മ്യൂണിക്കേഷൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമായി. ഗൾഫ് രാജ്യങ്ങളിൽ അടുത്ത വർഷം മുതൽ റോമിങ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം സ്ഥിരം യാത്രക്കാർക്ക് ഏറെ ആശ്വാസമാകുമെന്നുറപ്പാണ്.

അടുത്ത ഏപ്രിൽ മുതൽ അഞ്ചു വർഷത്തേക്ക് ഫോൺ കോൾ ചാർജും റോമിങ് ചാർജും കുറയും. ഓരോ വർഷവും ഫോൺ കോൾ, റോമിങ്, എസ്.എം.എസ് തുടങ്ങിയ സേവനങ്ങൾക്ക് നിശ്ചിത ശതമാനം ചാർജ് കുറയ്ക്കാനാണ് തീരുമാനം.ഇതോടെ ജിസിസിയിൽ ഉൾപ്പെട്ട ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, കുവൈത്ത്, ഒമാൻ എന്നീ ആറു രാജ്യങ്ങളിലും ടെലികോം ഉപഭോക്താക്കൾക്കു കോൾനിരക്കും എസ്എംഎസ് ചാർജും മൊബൈൽ ഡറ്റ ചാർജും കുറഞ്ഞുകിട്ടും.

അടുത്ത ഏപ്രിൽ ഒന്നുമുതൽ മൂന്നുവർഷം കൊണ്ടാണു കോൾ, എസ്എംഎസ് റോമിങ് ചാർജുകൾ കുറയുക. എന്നാൽ ഡേറ്റ ചാർജ് അഞ്ചുവർഷംകൊണ്ടേ കുറയൂ. റോമിങ് ചാർജും ഡേറ്റ ചാർജും ലോക്കൽ കോളിനു തുല്യമാക്കി കുറയ്ക്കുകയാണു ലക്ഷ്യമെന്നു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഓരോ വർഷവും എത്ര ശതമാനം വീതമാണു റോമിങ് ചാർജ് കുറയ്ക്കുക എന്ന് ഇതു സംബന്ധിച്ച അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

ജിസിസി തപാൽ, ടെലികോം, ഐടി മന്ത്രിമാരുടെ ദോഹയിൽ ചേർന്ന സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ യുവതലമുറയെ എങ്ങനെയാണു സ്വാധീനിക്കുന്നതെന്നതിനെക്കുറിച്ചു പഠിക്കാൻ ഒരു പ്രത്യേകസമിതിയെ യോഗം ചുമതലപ്പെടുത്തി. റോമിങ് ചാർജുകൾ കുറയ്ക്കുന്നതു ജിസിസി മേഖലയിലെ വിനോദസഞ്ചാരം വർധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. മറ്റു ജിസിസി സന്ദർശിക്കുമ്പോഴും തന്റെ കുടുംബവുമായും കമ്പനിയുമായും കുറഞ്ഞ ചെലവിൽ ബന്ധപ്പെടാനാകും എന്നതു നേട്ടമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP