Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത വർഷം മുതൽ ഹമദ് വിമാനത്താവളത്തിൽ ഫിംഗർ പ്രിന്റനിന് പകരം ഫേഷ്യൽ പ്രിന്റ്; യാത്രക്കാർക്ക് പാസ്‌പോർട്ടോ മറ്റ് രേഖകളോ നൽകാതെ പുറത്തേക്ക് പോകാനും അകത്തേക്ക് പ്രവേശിക്കാനും വളരെ എളുപ്പം; എമിഗ്രേഷൻ നടപടികൾ ഇനി അതിവേഗം

അടുത്ത വർഷം മുതൽ ഹമദ് വിമാനത്താവളത്തിൽ ഫിംഗർ പ്രിന്റനിന് പകരം ഫേഷ്യൽ പ്രിന്റ്; യാത്രക്കാർക്ക് പാസ്‌പോർട്ടോ മറ്റ് രേഖകളോ നൽകാതെ പുറത്തേക്ക് പോകാനും അകത്തേക്ക് പ്രവേശിക്കാനും വളരെ എളുപ്പം; എമിഗ്രേഷൻ നടപടികൾ ഇനി അതിവേഗം

ദോഹ: ഹമദ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ അടുത്ത വർഷം മുതൽ വളരെ എളുപ്പമാകും. അടുത്ത വർഷം മുതൽ ഫിംഗർ പ്രിന്റിംഗിന് പകരം ഫേഷ്യൽ ഫിംഗർ പ്രിന്റ് നടപ്പിലാക്കുന്നതോടെയാണ് യാത്രക്കാർക്ക് മാർക്കറ്റിലൂടെ നടക്കുന്നത് പോലെ എമിേഗ്രഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുക.

യാത്രക്കാരന് എമിേഗ്രഷനിൽ പാസ്‌പോർട്ടോ മറ്റ് രേഖകളോ നൽകാതെ തന്നെ നേരെ പുറത്തേക്ക് പോകാനും അകത്തേക്ക് പ്രവേശിക്കാനും കഴിയും. നിലവിൽ ഖത്തറിൽ റസിഡന്റ് പെർമിറ്റുള്ള പതിനാറ് വയസ്സിന് മുകളിലുള്ള ആർക്കും ഇ ഗെയിറ്റ് സംവിധാനം ഉപയോഗിച്ച് അകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയും.

ഇതിനേക്കൾ എളുപ്പത്തിൽ നടന്നുപോകുന്നതിനിടെ മുഖത്തിന്റെ സ്‌കാൻ എടുത്ത് അകത്തേക്കും പുറത്തേക്കും പോകാൻ കഴിയുന്ന സംവിധാനമാണ് നടപ്പിലാക്കാൻ പോകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP