Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്കു പോകാൻ വിമാനത്താവള ത്തിലെത്തിയ അനുജൻ കുഴഞ്ഞുവീണു മരിച്ചു; ഖത്തറിൽ മരിച്ച മലയാളി സഹോദരങ്ങളുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്കു പോകാൻ വിമാനത്താവള ത്തിലെത്തിയ അനുജൻ കുഴഞ്ഞുവീണു മരിച്ചു; ഖത്തറിൽ മരിച്ച മലയാളി സഹോദരങ്ങളുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ മലയാളി സമൂഹം

ദോഹ: സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ അനുജൻ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചാവക്കാട് വട്ടേക്കാട് മഞ്ഞിയിൽ പരേതനായ കെ.ടി.അബ്ദുല്ലയുടെ മകൻ രിസാലുദ്ദീനാണു മരിച്ചത്. പരേതന് 48 വയസായിരുന്നു പ്രായം.രിസാലുദ്ദീന്റെ സഹോദരൻ ഇർഷാദ് (50) കഴിഞ്ഞ വെള്ളിയാഴ്ചയാണു കുഴഞ്ഞു വീണു മരിച്ചത്.

ഇർഷാദിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കി ഒപ്പം പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് റിസാലുദ്ദിൻ കുഴഞ്ഞുവീണ് മരിച്ചത്. ഖത്തറിലെ സഹോദരങ്ങളുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം.ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇർഷാദ് ഇരുപതിലധികം വർഷമായി പ്രവാസ ജീവിതം നയിക്കുന്നയാളാണ്. അൽഖോറിലെ ബന്ധുവീട്ടിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

ഖത്തറിൽ തന്നെ ജോലി ചെയ്യുന്ന അനിയൻ രിസാലുദ്ദീൻ(48) ഇർഷാദിന്റെ മൃതദേഹം ഇന്നലെ രാത്രിയിലുള്ള ജെറ്റ് എയർവേയ്‌സിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ ഹമദ്  വിമാനത്താവളത്തിൽ എത്തിയതായിരുന്നു രിസാലുദ്ദീനും സുഹൃത്തുക്കളും. വിമാനത്താവളത്തിലെ പാസ്‌പോർട്ട് വിഭാഗത്തിൽ എത്തിയ ഉടൻ രിസാലുദ്ദീൻ കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു.

ഖത്തർ പെട്രോളിയത്തിലാണ് രിസാലുദ്ദീൻ ജോലി ചെയ്യുന്നത്.രിസാലുദ്ദീന് ഭാര്യയും നാല് മക്കളുമുണ്ട്. ഇർഷാദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.ഭാര്യ ഷെഹർബാനു വഖറ ഹമദ് ആശുപത്രിയിൽ ഹ്യൂമൺ റിസോഴ്സ് വിഭാഗത്തിൽ ജോലി നോക്കുന്നു. ഡി പി എസ് മോഡേൺ ഇന്ത്യൻ സ്‌കൂൾ മൂന്നാം തരം വിദ്യാർത്ഥിനി ഇഷ ഇർഷാദ് മകളാണ്. ഇർഷാദിന്റെ മൃതദേഹം മുൻനിശ്ചയിച്ച പ്രകാരം നാട്ടിലേക്ക് കൊണ്ടുപോയി.

ഇർഷാദിന്റെ മൃതദേഹം നേരത്തേ നിശ്ചയിച്ച പ്രകാരം ജെറ്റ് എയർവേയ്‌സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കൂടെയുള്ളവർ. കെ.ടി അബ്ദുല്ലയാണ് പിതാവ്. രിസാലുദ്ദീന് ഭാര്യയും നാല് മക്കളുമുണ്ട്. ഇർഷാദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP