Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത വേഗക്കാരെ പിടികൂടാൻ ഖത്തറിലെ റോഡുകളിൽ ഇനി മൊബൈൽ റഡാറുകളും; അറാസലഫാൻ, സൽവ റോഡ്, ഉംസൈദ്, റോഡുകളിൽ റഡാറുകൾ പ്രവർത്തിച്ച് തുടങ്ങി

അമിത വേഗക്കാരെ പിടികൂടാൻ ഖത്തറിലെ റോഡുകളിൽ ഇനി മൊബൈൽ റഡാറുകളും; അറാസലഫാൻ, സൽവ റോഡ്, ഉംസൈദ്, റോഡുകളിൽ റഡാറുകൾ പ്രവർത്തിച്ച് തുടങ്ങി

മിത വേഗക്കാരെ പിടികൂടാൻ ഖത്തറിലെ റോഡുകളിൽ ഇനി മൊബൈൽ റഡാറുകൾ പ്രവർത്തിച്ച് തുടങ്ങി.തിരക്കേറിയ റോഡുകളിൽ അമിത വേഗത്തിൽ വണ്ടിയോടിച്ച് സാഹസികത കാണിക്കുന്ന ഡ്രൈവർമാരെ പിടികൂടാനുറച്ച് തന്നെയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം പുതിയ പരിഷ്‌കരണങ്ങൾക്ക് തുടക്കം കുറിച്ചത്. തെരുവിലുടനീളം പുതിയ മൊബൈൽ റഡാറുകൾ സ്ഥാപിച്ചതോടെ അമിതവേഗക്കാർക്ക് കുരുക്ക് വീഴും.

ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങളെ വിവര മറിയിച്ചാണ് ആഭ്യന്തര മന്ത്രാലയം പുതിയ പരിഷ്‌കരണം നടപ്പിലാക്കുന്നത്.റാസലഫാൻ, സൽവ റോഡ്, ഉംസൈദ്, ട്രക്ക് റൂട്ട് എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ മൊബൈൽ റഡാറുകൾ സ്ഥാപിച്ചു കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം ഫേസ്‌ബുക്കിൽ അറിയിച്ചു. വരും ദിവസങ്ങളിൽ ഇത് കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കും.

വേഗം കുറച്ച് ജാഗ്രതയോടെ വാഹനം ഓടിച്ചില്ലെങ്കിൽ പിടി വീഴുമെന്ന മുന്നറിയിപ്പും മന്ത്രാലയം നൽകിയിട്ടുണ്ട്. ശരിയായ രീതിയിൽ വാഹനങ്ങളുടെ ഇൻഡിക്കേറ്ററുകൾ ഉപയോഗിച്ച് മറ്റ് വാഹനങ്ങളുമായി മികച്ച ആശയവിനിമയം ഉറപ്പുവരുത്താനും നിർദ്ധേശമുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP