Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഖത്തറിലെ സെൻട്രൽ ജയിലിൽ കഴിയുന്നത് 177 ഇന്ത്യക്കാർ; നാടുകടത്തൽ കേന്ദ്രത്തിൽ 96 പേരും

ഖത്തറിലെ സെൻട്രൽ ജയിലിൽ കഴിയുന്നത് 177 ഇന്ത്യക്കാർ; നാടുകടത്തൽ കേന്ദ്രത്തിൽ 96 പേരും

ദോഹ: ഖത്തറിലെ സെൻട്രൽ ജയിലിൽ ഇന്ത്യക്കാരായ 177 പേരു നാടുകടത്തൽ കേന്ദ്രത്തിൽ 96 പേരും ഉണ്ടെന്ന് ഇന്ത്യൻ എംബസി റിപ്പോർട്ട്. ഇവിടങ്ങളിൽ കഴിയുന്നവരുടെ ക്ഷേമം അന്വേഷിക്കുന്നതിന് എംബസി ടീം അടുത്തിടെ സന്ദർശനം നടത്തിയെന്നും ഇവരുടെ മോചനത്തിനായി നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. ഖത്തറിലെ ഇന്ത്യക്കാർക്കായി നടത്തിയ ഓപ്പൺ ഫോറം വ്യാഴാഴ്ച അരങ്ങേറുകയും ചെയ്തു. കോൺസുലാർ സേവനങ്ങളും, ലേബർ പ്രശ്‌നങ്ങളും ഓപ്പൺ ഫോറത്തിൽ ചർച്ച ചെയ്തു.

തൊഴിലാളികൾക്ക് ശമ്പളം വൈകുന്നതും തൊഴിൽ കരാറുകൾ തൊഴിലുടമ ലംഘിക്കുന്നതു ഓപ്പൺ ഫോറത്തിൽ ചർച്ച ചെയ്യുകയുണ്ടായി. ഇതുസംബന്ധിച്ച് ഇന്ത്യക്കാരുടെ പരാതികൾ ഇന്ത്യൻ അംബാസഡർ അടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. അംബാസഡർ പി കുമാരൻ, തേർഡ് സെക്രട്ടറി (ലേബർ ആൻഡ് കമ്യൂണിറ്റി) ഡോ. എം അലീം മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓപ്പൺ ഹൗസിൽ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP