Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ അവധിയിലായിരിക്കുന്ന തൊഴിലാളികളെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമെന്ന് ഖത്തർ തൊഴിൽമന്ത്രാലയം; പുതിയ ഉത്തരവ് നിലവിൽ വന്ന തൊഴിൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ

ഖത്തറിൽ അവധിയിലായിരിക്കുന്ന തൊഴിലാളികളെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമെന്ന് ഖത്തർ തൊഴിൽമന്ത്രാലയം; പുതിയ ഉത്തരവ് നിലവിൽ വന്ന തൊഴിൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ

ദോഹ: അവധിയിലായിരിക്കെ തൊഴിലാളികളെ പിരിച്ചു വിടാൻ പാടില്ലെന്ന് തൊഴിലുടമക ൾക്ക് ഭരണനിർവഹണ വികസനതൊഴിൽസാമൂഹിക കാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. പുതിയ തൊഴിൽ നിയമത്തിന്റെ 84, 85 അനുഛേദങ്ങൾ ഉദ്ധരിച്ചാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തൊഴിൽനിയമത്തിലെ തൊഴിലാളികളുടെ അവധിയുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന വ്യവസ്ഥകളുടെ വിശദാംശങ്ങൾ മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലുടെയാണ് വിശദീകരിച്ചത്. ഇതുപ്രകാരം അവധിയിൽ പോയിരിക്കുന്ന തൊഴിലാളികളെ പിരിച്ചു വിടാൻ തൊഴിലുടമയ്ക്ക് അധികാരമില്ല. അതുപോലെതന്നെ അവധി സമയത്ത് മറ്റൊരു തൊഴിലുടമയുടെ കീഴിൽ തൊഴിലാളികൾ ജോലി ചെയ്യാൻ പാടില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

മറ്റൊരു സ്ഥാപനത്തിൽ ജോലിചെയ്തതിനു വിശ്വസനീയമായ തെളിവു ലഭിച്ചാൽ ആ തൊഴിലാളിയുടെ അവധിക്കാല വേതനം നിഷേധിക്കാനും ഈ അനുച്ഛേദം തൊഴിലുടമയ്ക്ക് അധികാരം നൽകുന്നു. തൊഴിലാളിക്ക് അവധിക്കാല ആനുകൂല്യങ്ങൾ മുൻകൂർ നൽകിയിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കാനുള്ള അവകാശവും ഈ അനുച്ഛേദം തൊഴിലുടമയ്ക്കു നൽകുന്നുണ്ട്.

പുതിയ തൊഴിൽ നിയമത്തിലെ 85-ാം അനുച്ഛേദമാണ് അവധിക്കാല പിരിച്ചുവിടലിൽ നിന്നു തൊഴിലാളിക്കു പരിരക്ഷ നൽകുന്നത്. രാജ്യത്തെ മുഴുവൻ ജീവനക്കാരുടേയും തൊഴിലവകാശം സംരക്ഷിക്കുന്നതിനാണ് 85-ാം അനുച്ഛേദം നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം വിശദീകരിക്കുന്നു. അവധിക്കാലത്തു പിരിച്ചുവിടുന്നതുമാത്രമല്ല, പിരിച്ചുവിടൽ നോട്ടീസ് നൽകുന്നതിൽ നിന്നും ഈ അനുച്ഛേദം
തൊഴിലുടമകളെ വിലക്കുന്നു. അവധി ആരംഭിക്കുന്നതിനു മുമ്പ് നോട്ടീസ് നൽകിയാലും, നോട്ടീസ് കാലാവധി തീരുന്നത് വാർഷികാവധിക്കിടെ ആയിക്കൂടെന്നും അധികൃതർ വിശദീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP