Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രാഫിക് വകുപ്പ് രംഗത്ത്; നിലവിലുള്ള 500 റിയാൽ ഉയർത്തുന്ന കാര്യം പരിഗണനയിൽ

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രാഫിക് വകുപ്പ് രംഗത്ത്; നിലവിലുള്ള 500 റിയാൽ ഉയർത്തുന്ന കാര്യം പരിഗണനയിൽ

ഖത്തർ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രാഫിക് വകുപ്പ് രംഗത്ത്. ്രൈഡവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നതായി കണ്ടാൽ 500 ഖത്തർ റിയാലാണ് നിലവിൽ പിഴയായി ഈടാക്കുന്നത്. ഈ തുക അപര്യാപ്തമാണെന്നും തുക വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിനു ശുപാർശ സമർപ്പിച്ചു.

തിരക്കേറിയ റോഡുകളിൽ പോലും വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സന്ദേശങ്ങൾ കൈമാറുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതായി ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും പല തവണ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തുണ്ടാ കുന്ന വാഹനാപകടങ്ങളിൽ വലിയൊരു പങ്കും ഇത്തരം നിയമലംഘനങ്ങൾ
കാരണാമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

അപകട നിരക്കിൽ ഗണ്യമായ മാറ്റം പ്രകടമാവാത്തതിനെ തുടർന്നാണ് പിഴ തുക ഉയർത്തണമെന്ന ആവശ്യം ഗതാഗത വകുപ്പ് മുന്നോട്ടു വച്ചത്. ഇതിനിടെ അമിത വേഗത്തിൽ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ സ്പീഡ് കാമറകൾ സ്ഥാപിച്ചു തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വലതു വശത്തു കൂടിയുള്ള മറികടക്കൽ,സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകാരണങ്ങളുടെയോ ഉപയോഗം, തുടങ്ങിയ നിയമലംഘനങ്ങൾ അതിവേഗത്തിൽ പിടികൂടാൻ ഇതുവഴി കഴിയും. ഗതാഗത വകുപ്പ് ആസ്ഥാനത്തു സ്ഥാപിക്കുന്ന പുതിയ കൺട്രോൾ റൂം വഴി നിയമലംഘ
നങ്ങൾ തത്സമയം കണ്ടുപിടിക്കാനും വാഹനമോടിക്കുന്നവർക്ക് അപ്പോൾ തന്നെ എസ്.എം.എസ് സന്ദേശമയക്കാനും സംവിധാനം ഏർപെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP