Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നസ് ലത്ത് അൽ മാ സ്ട്രീറ്റിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം;ബർവ സിറ്റിക്കും വ്യവസായ മേഖലയ്ക്കും ഇടയിലുള്ള റോഡ് അടക്കുന്നത് വിപുലീകരണ പ്രവർത്തനത്തിന്റെ ഭാഗമായി

നസ് ലത്ത് അൽ മാ സ്ട്രീറ്റിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം;ബർവ സിറ്റിക്കും വ്യവസായ മേഖലയ്ക്കും ഇടയിലുള്ള റോഡ് അടക്കുന്നത് വിപുലീകരണ പ്രവർത്തനത്തിന്റെ ഭാഗമായി

ർവ സിറ്റിക്കും വ്യവസായ മേഖലയ്ക്കും ഇടയിലുള്ള നസ്ലാത്ത് അൽ മാ സ്ട്രീറ്റിന്റെ ഒരുഭാഗം വ്യാഴാഴ്ചമുതൽ താത്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്തുവകുപ്പ് (അഷ്ഘാൽ) അറിയിച്ചു.റൗദത്ത് അൽ ഖെയിൽ സ്ട്രീറ്റ് എക്സ്റ്റൻഷന്റെ ഭാഗമായി പുതിയ അടിപ്പാത തുറക്കുന്നതിനുവേണ്ടിയാണു നസ്ലത്ത്് അൽ മാ സ്ട്രീറ്റ് പത്ത് ദിവസത്തേക്ക് അടക്കുന്ത്.

വ്യാഴാഴ്ചമുതൽ നസ്ലാത്ത് അൽ മാ സ്ട്രീറ്റ് ഉപയോഗിച്ചിരുന്ന ഹോൾസെയിൽ മാർക്കറ്റ് സ്ട്രീറ്റിനും ബർവ സിറ്റിക്കും ഇടയിൽ യാത്രചെയ്യുന്നവർ സ്ട്രീറ്റ് 1117, ബർഹാംബർ സ്ട്രീറ്റ്, ബു സമ്ര സ്ട്രീറ്റ്, വ്യവസായ മേഖലാ റോഡ് എന്നിവ വേണം ഉപയോഗിക്കാൻ. ബർവ സിറ്റിയിൽനിന്ന് സർവ റോഡിലേക്ക് യാത്രചെയ്യുന്നവർക്ക് സ്ട്രീറ്റ് 1117 കിഴക്ക് ഭാഗത്തേക്ക് ഇതര മാർഗമുണ്ട്. ഇതിലൂടെ എഫ് റിങ് റോഡിലേക്കും പ്രവേശിക്കാം. വാഹനയാത്രികർക്ക് ഗതാഗതനിയന്ത്രണം സംബന്ധിച്ച് അടയാള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP